കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയില്‍ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ഡിവൈഡറില്‍ ബസ് തട്ടി തല കീഴായി മറിയുകയായിരുന്നു. കോഴിക്കോട് തൃശൂര്‍ റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്. നിരവധി പേര്‍ക്ക് പരിക്കുണ്ട്. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി വൈഷ്ണവ് ആണ് മരിച്ചത്. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. ബസ് അമിത വേഗതയിലായിരുന്നെന്നാണ് നിഗമനം. ബസ് വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ ആളുകളെ പുറത്തെടുത്തത്. പരിക്കേറ്റ ആളുകളെ കുറ്റിപ്പുറം താലൂക്ക് ആശുപത്രി, കോട്ടക്കല്‍ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിച്ചിരിക്കുകയാണ്. റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ ആറുവരിപ്പാതയിലാണ് അപകടം. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്.








