കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലെ പാഴ്‌സല്‍ ഓഫീസ് നിറുത്തലാക്കിയ റെയില്‍വെ ഉത്തരവ് വാക്കാല്‍ പിന്‍വലിച്ചു. ഇന്നലെ വൈകിട്ട് രണ്ടു പാഴ്‌സലുകള്‍ ഇവിടെ നിന്ന് ബുക്ക് ചെയ്തയച്ചു. അതേ സമയം പാഴ്‌സല്‍ ഓഫീസ് നിര്‍ത്തലാക്കിക്കൊണ്ടു റെയില്‍വെ പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിച്ചിട്ടില്ല.
പാഴ്‌സല്‍ ഓഫീസ് നിറുത്തലാക്കിയതിനെതിരെ രണ്ടു ദിവസമായി പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പാഴ്‌സല്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധം തുടരുകയായിരുന്നു. അതോടൊപ്പം പാഴ്‌സല്‍ ഓഫീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സതേണ്‍ റെയില്‍വെ ജനറല്‍ മാനേജര്‍, പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍ എന്നിവര്‍ക്ക് നിവേദനവും നല്‍കിയിരുന്നു.
പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ജന.സെക്രട്ടറി നാസര്‍ ചെര്‍ക്കളത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.







