കോഴിക്കോട്: പേരാമ്പ്രയില്‍ എംഡിഎംഎയുമായി അറസ്റ്റിലായ അധ്യാപിക കീര്‍ത്തനയെ പിരിച്ചുവിടാന്‍ ഉത്തരവ്. പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷലിസ്റ്റ് അധ്യാപികയാണ് പിടിയിലായ കീര്‍ത്തന. യുവതിയെ പിരിച്ചു വിടാന്‍ സമഗ്ര ശിക്ഷാ അഭിയാന്‍ സ്റ്റേറ്റ് പ്രൊജക്ടറാണ് നിര്‍ദേശിച്ചത്. കരാര്‍ അടിസ്ഥാനത്തിലാണ് കീര്‍ത്തന ജോലി ചെയ്തിരുന്നത്. കീര്‍ത്തനയ്‌ക്കൊപ്പം പിടിയിലായ ചെരുവാളൂര്‍ സ്‌കൂളിലെ ടീച്ചര്‍ കാവ്യയെയും പിരിച്ചുവിടും. അധ്യാപിക പരിവേഷം മറയാക്കി എംഡിഎംഎ വിറ്റ കാവ്യയും കീര്‍ത്തനയും ലക്ഷങ്ങളുടെ ഇടപാടാണ് നടത്തിയത്. ലക്ഷങ്ങള്‍ എത്തിയതായി ഇവരുടെ അക്കൗണ്ടില്‍ തെളിവുകളുണ്ട്. കീര്‍ത്തന ഈമാസം 11 നാണ് പിടിയിലായത്. എംഡിഎംഎ വില്‍പ്പനക്കാരുടെയും വാങ്ങുന്നവരുടെയും ഇടയിലുള്ള കണ്ണിയായാണ് കീര്‍ത്തന പ്രവര്‍ത്തിച്ചിരുന്നത്. കീര്‍ത്തനയുടെ അക്കൗണ്ടിലെത്തുന്ന പണം മറ്റൊരു കാവ്യയുടെ അക്കൗണ്ടിലേക്കാണ് കൈമാറിയിരുന്നത്. തുടര്‍ന്നാണ് കാവ്യയിലേക്കും പൊലീസ് അന്വേഷണം എത്തിയത്. ആവശ്യക്കാര്‍ ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കും. പണം ലഭിച്ചാല്‍ ഫോണില്‍ ലൊക്കേഷന്‍ നല്‍കും. അവിടെ മറ്റൊരാള്‍ എത്തി എംഡിഎംഎ കൈമാറുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു.








