കാസർകോട്: ഇനി കാസർകോട് നഗരത്തിൽ എത്തുന്ന യാത്രക്കാർ ബുദ്ധിമുട്ടില്ല.
രാത്രി ഒന്‍പതിന് ശേഷം കാസര്‍കോട് നിന്ന് കാഞ്ഞങ്ങാടേക്കും തിരിച്ചും കെ.എസ്.ആര്‍.ടി.സി ബസുകള്‍ സർവീസ് നടത്തുമെന്ന് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ പറഞ്ഞു. രാത്രി 9.20ന് കാസര്‍കോട് നിന്ന് കാഞ്ഞങ്ങാടേക്കും തിരിച്ച് കാഞ്ഞങ്ങാട് നിന്ന് കാസര്‍കോടേക്കും ഓരോ ബസുകള്‍ സര്‍വ്വീസ് നടത്തുമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചതായി എം എൽ എ പറഞ്ഞു. കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തില്‍ എം എല്‍ എ ഉന്നയിച്ച വിഷയം പരിഗണിച്ചാണ് ഈ തീരുമാനം. ശനിയാഴ്ച കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് ഇക്കാര്യം എം എൽ എ അറിയിച്ചത്. കെ.എസ്.ആര്‍.ടി.സി കാസര്‍കോട്- കാഞ്ഞങ്ങാട് ദേശസാത്കൃത റൂട്ടില്‍ രാത്രി ഒന്‍പത് കഴിഞ്ഞാല്‍ സര്‍വ്വീസ് ഇല്ലാത്ത സ്ഥിതിയാണ്. ദേശീയപാത വഴിയും രാത്രി 9ന് ശേഷം ബസ്സുകൾ സർവീസ് നടത്തുന്നില്ല. ഒരു സർവീസ് എങ്കിലും തീരദേശ പാതയിൽ അനുവദിച്ചതോടെ യാത്രാദുരിതത്തിന് കുറച്ചെങ്കിലും പരിഹാരമാകുമെന്ന് യാത്രക്കാർ പറയുന്നു.







