ചെറുവത്തൂര്‍: മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ചെറുവത്തൂര്‍ പ്രസ് ഫോറത്തിന്റെ ഭാരവാഹികള്‍ ചുമതലയേറ്റു. സുധീരന്‍ മയ്യിച്ച (പ്രസിഡന്റ്) ബാലചന്ദ്രന്‍ എരവില്‍, പ്രകാശന്‍ മാണിയാട്ട്(വൈസ് പ്രസിഡന്റുമാര്‍), ഉദിനൂര്‍ സുകുമാരന്‍(സെക്രട്ടറി) ദിജേഷ് പട്ടോട്, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്
(ജോയിന്റ് സെക്രട്ടറിമാര്‍), വിജിന്‍ദാസ് കിനാത്തില്‍(ട്രഷറര്‍) എന്നിവരാണ് ചുമതലയേറ്റത്. യോഗത്തില്‍ പ്രകാശന്‍ മാണിയാട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രസ് ഫോറത്തിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം വിപുലമായ പരിപാടികളോടെ ആഗസ്ത് മാസം തന്നെ നടത്താനും പ്രസ് ഫോറത്തിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനും യോഗം തീരുമാനിച്ചു.







