മകൻ ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ മാതാവും മരിച്ചു

കാസർകോട്: മകൻ ഷോക്കേറ്റ് മരിച്ചതിനു പിന്നാലെ മാതാവു മരിച്ചു. പുല്ലൂർ, വണ്ണാർ വയൽ മൊട്ടക്കുന്നിലെ കുഞ്ഞമ്മ (83)യാണ് മരിച്ചത്.ഭർത്താവ്: പരേതനായ വി.വി. ചന്തൻമക്കൾ : വി.വി. ബാലകൃഷ്ണൻ (ബീഡി മേസ്രി,ഉദയനഗർ ) , യു.കെ.രാജേന്ദ്രൻ ( പുല്ലൂർ ) , എം. മധു , കുഞ്ഞിനാരായണൻ, രുഗ്മിണി , ഗംഗാമണി, ഗൗരി പരേതരായ വി.വി.ചന്ദ്രൻ , വി.വി.ഭരതൻമരുമക്കൾ: തങ്കമണി (മൂന്നാംകടവ് ), സരസ്വതി (മടിക്കൈ ), വൽസല (ഉദുമ ) ,ശ്രീജ (പൂച്ചക്കാട് ), സൗമ്യ (കരുവാക്കോട് …

സ്പാ ജീവനക്കാരി ഹൗസ്ബോട്ടിൽ നിന്ന് കായലിൽ വീണ് മരിച്ച സംഭവം; കൂടെയുണ്ടായിരുന്ന 5 യുവാക്കൾ കസ്റ്റഡിയിൽ

ആലപ്പുഴ: പുന്നമട കായലിൽ ഹൗസ്ബോട്ടിൽ നിന്ന് കായലിൽ വീണ സ്പാ ജീവനക്കാരി മരിച്ച സംഭവത്തിൽ അഞ്ച് തമിഴ്നാട് സ്വദേശികൾ കസ്റ്റഡിയിൽ. തമിഴ്നാട് രാജപാളയം സ്വദേശി ശരണ്യ (34) ആണ് മരിച്ചത്.പുന്നമടയിലെ ‘ബട്ടർഫ്ലൈ സ്പാ’യിലെ ജീവനക്കാരിയാണ് ശരണ്യ.ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്. എക്പ്ലോര്‍ ഇന്‍ കേരള എന്ന് പേരുളള ഹൗസ്ബോട്ടില്‍ ശരണ്യയും യുവാക്കളും ഒന്നിച്ച് സംസാരിച്ച് നില്‍ക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. അര്‍ധരാത്രി പന്ത്രണ്ട് മണിയോടെ മറ്റൊരു …

പെരിയ , മിന്നംകുളത്ത് പശുവിനെ മേയാൻ കെട്ടാൻ പോയ വയോധിക താഴ്ചയിലേക്ക് വീണു മരിച്ചു

കാസർകോട്: പശുവിനെ മേയാൻ കെട്ടാൻ പോയ വയോധിക താഴ്ചയിലേക്ക് കാൽവഴുതിവീണു അതിദാരുണമായി മരിച്ചു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരിയ , മിന്നംകുളം ,പുളിക്കാൽ , കാര്യമൊട്ടയിലെ പരേതനായ ദാമോദരന്റെ ഭാര്യ രുഗ്മിണി (71) യാണ് മരിച്ചത് .ഇന്ന് (ബുധൻ )ഉച്ചയ്ക്ക് രണ്ടുമണിയോടെയായാണ് ദാരുണമായ സംഭവം ഉണ്ടായത്. അപകടം സംബന്ധിച്ച് ബേക്കൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .മക്കൾ :മാലിനി , രജനി, രജിത . മരുമക്കൾ …

നടി അന്‍സിബയുടെ പരാതി; ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: നടി അന്‍സിബ നല്‍കിയ പരാതിയില്‍ നടന്‍ ടിനി ടോമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കടവന്ത്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. കോടതിയുടെ നിര്‍ദേശപ്രകാരമാണ് അന്‍സിബയുടെ പരാതിയില്‍ ടിനിക്കെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, വര്‍ഗീയമായി അധിക്ഷേപിക്കല്‍ തുടങ്ങി ആറോളം വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിരുന്നത്. അന്‍സിബയെ ജിഹാദിയെന്ന് വിളിച്ചത് തമാശയ്ക്കാണെന്ന കടവന്ത്ര പൊലീസിന്റെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് കോടതി ടിനി ടോമിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ഫെബ്രുവരി 13-ന് കടവന്ത്ര റീജിയണല്‍ സ്പോര്‍ട്സ് …

മുസ്ലീം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി; പുതിയ ട്രഷറര്‍ അബ്ദുല്ല മാദേരി

ഉപ്പള: മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളില്‍ മാറ്റം. മണ്ഡലം ട്രഷറര്‍ സൈഫുള്ള തങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്ക്, മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന അബ്ദുല്ല മാദേരിയെ പുതിയ ട്രഷററായി തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മൊയ്ദീന്‍ പ്രിയ, അബുബക്കര്‍ പെര്‍ദന എന്നിവരെ പ്രവര്‍ത്തകസമിതി യോഗം തെരഞ്ഞെടുത്തു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ടി. മൂസ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എ.കെ …

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടയില്‍ ഒന്‍പതുകാരന്‍ മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

കാസര്‍കോട്: പൊക്കിള്‍ സംബന്ധമായ അസുഖത്തിനു കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ നാലാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ബേഡകം, തലേക്കുന്ന് സ്വദേശി അഷ്‌റഫ് സഖാഫി- ബുഷ്‌റ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഇയാസ് (9) ആണ് മരിച്ചത്.ഇന്നലെ (ചൊവ്വ)യാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ കുട്ടിയെ ശസ്ത്രക്രിയയ്ക്കായി തീയേറ്ററിലേയ്ക്ക് കയറ്റി. ഓപ്പറേഷനു ശേഷം കുഞ്ഞിന്റെ പള്‍സ് ക്രമാതീതമായി കുറയുകയായിരുന്നുവെന്നു പറയുന്നു. ഉച്ചയ്ക്ക് 12 മണിയോടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. കാസര്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇസ്മത്ത്, …

കാസര്‍കോട് സ്വദേശിയെ അന്വേഷിച്ചെത്തിയ ആള്‍ സി പി എം നേതാവിന്റെ സഹോദരിയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചോടി

കണ്ണൂർ: കാസര്‍കോട് സ്വദേശിയെ അന്വേഷിച്ചെത്തിയ ആള്‍ സി പി എം നേതാവിന്റെ സഹോദരിയുടെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല പൊട്ടിച്ചോടി. ഇന്നലെ (ചൊവ്വ) രാത്രി തളിപ്പറമ്പ്, പൂമംഗലത്താണ് സംഭവം. സി പി എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗം കെ നാരായണന്റെ മൂത്ത സഹോദരി പാവളത്തെ കോളിയന്‍ കല്യാണി (80)യാണ് അക്രമത്തിനു ഇരയായത്. 27 വര്‍ഷമായി ഇവര്‍ തനിച്ചാണ് താമസിക്കുന്നത്. ഇവരുടെ വീടിനു സമീപത്ത് കാസര്‍കോട് സ്വദേശികളായ ദമ്പതികള്‍ താമസിക്കുന്നുണ്ട്. ഭര്‍ത്താവിനു സിനിമാ തീയേറ്ററിലാണ് ജോലി. ഇയാളെ അന്വേഷിച്ചെത്തിയതെന്നാണ് …

180 കുട്ടികളുടെ കഞ്ഞികുടി മുട്ടിച്ച് കള്ളന്‍; സ്‌കൂളിലെ അരിയും കറി മസാലകളും പാത്രങ്ങളും എടുത്തുകൊണ്ടുപോയി

തൃശൂര്‍: സ്‌കൂളില്‍ വന്‍ കവര്‍ച്ച. ഉച്ചക്കഞ്ഞിക്കായുള്ള അരിയും മസാലകളും പാത്രങ്ങളും അടക്കം സാധനങ്ങള്‍ കള്ളന്‍ കൊണ്ടുപോയി. ഇതോടെ 180 ഓളം കുട്ടികളുടെ ഉച്ചക്കഞ്ഞി ഇന്ന് മുടങ്ങി. കൊടുങ്ങല്ലൂര്‍ കോതപറമ്പ് വാസുദേവ വിലാസം എല്‍പി സ്‌കൂളിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. സ്‌കൂളിനോട് ചേര്‍ന്നുള്ള പാചകപ്പുരയും സ്റ്റോര്‍ റൂമും കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. അഞ്ചുകിലോ അരി, കറികള്‍ക്കുള്ള മസാലകള്‍, പാത്രങ്ങള്‍, മിക്‌സി എന്നിവരും മോഷണം പോയിട്ടുണ്ട്. ഇതോടെ കുട്ടികളുടെ …

പച്ചക്കറിയെന്ന വ്യാജേന ടിപ്പർ ലോറിയിൽ കടത്തിയ പുകയില ഉല്പന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

ഇരിട്ടി: പച്ചക്കറികളെന്ന വ്യാജേന മിനി ടിപ്പര്‍ ലോറിയില്‍ കടത്തിയ രണ്ട് ലക്ഷത്തോളം വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റില്‍. ഉളിയില്‍ മിഹറാജ് മന്‍സിലില്‍ കെ.എ സമീറിന (43)നെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. മൈസൂരുവില്‍ നിന്നും കൂട്ടുപുഴ വഴി ഇരിട്ടിയിലേക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ (ചൊവ്വ)രാത്രി 11.45 ഓടെ ഇരിട്ടി പൊലീസ് സ്റ്റേഷന് മുന്‍വശത്തു വച്ചാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. വാഹനത്തിന്റെ അകത്ത് കുറേ ചാക്കുകെട്ടുകളിലായി നിരോധിത …

ഉപ്പള വില്ലേജ് വിഭജിക്കണം:മംഗൽപ്പാടി ജനകീയ വേദി മന്ത്രിക്ക് നിവേദനം നൽകി

കാസർകോട്: ഉപ്പള വില്ലേജ് വിഭജിച്ച് ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മംഗൽപാടി ജനകീയ വേദി റവന്യു മന്ത്രിക്ക് നിവേദനം നൽകി. നിലവിൽ നാല് വില്ലേജുകൾ അടങ്ങിയതാണ് ഉപ്പള ഗ്രുപ്പ് വില്ലേജ്. ഉപ്പള, മംഗൽപാടി, കൊടിബെയൽ, മുളിഞ്ച എന്നീ വില്ലേജുകൾ ഉൾപ്പെട്ടതാണ് ഉപ്പളഗ്രൂപ്പ് വില്ലേജ്. ഇവിടുത്തെ ജനബാഹുല്യവും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ദിവസേന വില്ലേജുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആവശ്യങ്ങൾ നിർവഹിച്ചു കിട്ടുന്നതിന് ആഴ്ചകളും ദിവസങ്ങളും കാത്തിരിക്കുകയും വില്ലേജ് ഓഫീസ് കയറിയിറങ്ങുകയും ചെയ്യേണ്ട അവസ്ഥയാണുള്ളത്. വില്ലേജ് വിഭജിക്കുകയാണെങ്കിൽ …

അടൂരിലെ ഷെഹ്നയുടെ മരണം: ആണ്‍സുഹൃത്ത് അരുണ്‍ അറസ്റ്റില്‍, യുവതി മരിക്കുന്നതിന് മുമ്പ് മര്‍ദ്ദനത്തിന് ഇരയായി

പത്തനംതിട്ട: അടൂരിലെ ഷെഹ്നയുടെ മരണത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ഏഴംകുളം സ്വദേശി അരുണ്‍ ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണയ്ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. തിങ്കളാഴ്ച രാത്രിയാണ് ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന ഷെഹ്നയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അപ്പോള്‍ വീട്ടിലുണ്ടായിരുന്ന അരുണിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കെഎസ്ഇബി ഡ്രൈവറാണ് അരുണ്‍. യുവതി മരിക്കുന്നതിന് മുമ്പ് അരുണിന്റെ മര്‍ദ്ദനത്തിന് ഇരയായിരുന്നു.വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ് അടൂര്‍ കോട്ടമുകള്‍ ഷിനാസ് മന്‍സിലില്‍ ഷെഹ്ന. സ്റ്റെയറിന്റെ പിടിയില്‍ ഒരു ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് …

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയ്ക്കുള്ള ശിക്ഷാവിധി നാളെ

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാത കേസ് പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി നാളെ പ്രസ്താവിക്കും. ശിക്ഷാ വിധിയില്‍ വാദം പൂര്‍ത്തിയായി. നെന്മാറ പോത്തുണ്ടിയില്‍ അയല്‍വാസിയായ സുധാകരനെയും മാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. ചെന്താമര സ്ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പരമാവധി വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതിയെ വ്യാഴാഴ്ച ഓണ്‍ലൈന്‍ വഴി കോടതിയില്‍ ഹാജരാക്കും.2025 ജനുവരി 27നായിരുന്നു …

വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍

കാസര്‍കോട്: സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്കു പോകാനായി വാഹനം കാത്തു നില്‍ക്കുകയായിരുന്ന പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. അക്രമിയുടെ നാഭിക്ക് തൊഴിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി. സംഭവത്തില്‍ പോക്‌സോ പ്രകാരം കേസെടുത്ത ചന്തേര പൊലീസ് മുന്‍ പ്രവാസിയായ ഇല്യാസ് ഇസ്മയിൽ(34) എന്ന ആളെ കസ്റ്റഡിയിലെടുത്തു.ഇന്നലെ (ചൊവ്വ) വൈകുന്നേരം നാലരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് പോകാനായി വാഹനം കാത്തുനില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് സ്ഥലത്തെത്തിയ അക്രമി പെണ്‍കുട്ടിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയും കടന്നു പിടിക്കുകയുമായിരുന്നുവത്രെ. പെണ്‍കുട്ടി പ്രതിരോധിച്ചുവെങ്കിലും …

ദിലീപ് സിനിമ കുബേരനിലെ നായിക ഉമ ശങ്കരിക്ക് സ്തനാര്‍ബുദം; രോഗത്തോട് മല്ലിടുകയാണെന്ന് നടി

ദിലീപ് നായകനായ കുബേരന്‍ സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഉമ ശങ്കരി. നടി ഇപ്പോള്‍ സ്തനാര്‍ബുദ രോഗത്തോട് മല്ലിടുകയാണ്. ചികിത്സയുടെ പുതിയ വിവരങ്ങള്‍ സമൂഹമാധ്യമത്തിലൂടെ താരം തന്നെയാണ് പങ്കുവെച്ചത്. കീമോതെറാപ്പിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണെന്നും നിലവില്‍ എല്ലാ ദിവസവും ചികിത്സ സ്വീകരിക്കുകയാണെന്നും നടി പറയുന്നു.തനിക്ക് ബ്രസ്റ്റ് കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചതായി ഉമ ശങ്കരി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നേരത്തെ അറിയിച്ചിരുന്നു. ‘കീമോ ചികിത്സയുടെ രണ്ടാം ഘട്ടം, ഓരോ ദിവസത്തെയും അതിനനുസരിച്ച് നേരിട്ടാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. പ്രയാസകരമായ ദിവസങ്ങളെ …

ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍, മികച്ച കര്‍ഷകന്‍; എങ്കപ്പൂ നായക് 107-ാം വയസില്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍മാരില്‍ ഒരാളായ പനത്തടിയിലെ എങ്കപ്പൂ നായക് അന്തരിച്ചു. 107 വയസായിരുന്നു. വാര്‍ധക്യ സഹജമായ ശാരീരിക ബുദ്ധിമുട്ടുകളാല്‍ വിശ്രമത്തിലായിരുന്നു. ജനാധിപത്യ പ്രക്രിയയിലെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയനായ അദ്ദേഹം, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ‘വീട്ടില്‍ വോട്ട്’ സംവിധാനം പ്രയോജനപ്പെടുത്തി തന്റെ സമ്മതിദാന അവകാശം വിനിയോഗിച്ചിരുന്നു. ജില്ലാ കളക്ടര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. പനത്തടിയിലെ മികച്ച കര്‍ഷകനായി തെരഞ്ഞെടുത്തിരുന്നു. ബുധനാഴ്ച രാവിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നു. ഭാര്യ: പരേതയായ അക്കു ഭായി. മക്കള്‍: …

മൈലാട്ടിയില്‍ വൈദ്യുതി ജീവനക്കാരന്റെ ഭാര്യ സഹപ്രവര്‍ത്തകനൊപ്പം ഒളിച്ചോടി; നീലേശ്വരത്ത് യുവതിയെയും മകളെയും കാണാതായി

കാസര്‍കോട്: ഭാര്യ സഹപ്രവര്‍ത്തകനൊപ്പം ഒളിച്ചോടിയെന്ന ഭർത്താവിന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പെരിയയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരുന്ന 39 കാരിയെ ആണ് കാണാതായത്. ഇന്നലെ (ചൊവ്വ) രാവിലെ 8.50മണിക്ക് താമസിക്കുന്ന മൈലാട്ടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നു ജോലി സ്ഥലത്തേയ്ക്ക് പോയതായിരുന്നു. അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു കാണിച്ചാണ് ഭര്‍ത്താവ് ബേക്കല്‍ പൊലീസില്‍ പരാതി നൽകിയത്.പയ്യന്നൂര്‍ സ്വദേശിയും ഭാര്യ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരനുമായ അരുണ്‍ എന്ന ആള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. മറ്റൊരു സംഭവത്തില്‍ …

പത്മശ്രീ പുരസ്‌കാര ജേതാവ് മൂഴിക്കല്‍ പങ്കജാക്ഷി അന്തരിച്ചു; വിടപറഞ്ഞത് നോക്കുവിദ്യ പാവകളിയെ ലോകവേദികളിലേക്ക് എത്തിച്ച കലാകാരി

കോട്ടയം: പത്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കല്‍ പങ്കജാക്ഷി (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോട്ടയം മോനിപ്പള്ളിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. പരമ്പരാഗത കലാരൂപമായ നോക്കുവിദ്യാ പാവകളിയെ ലോകശ്രദ്ധയിലേക്ക് നയിച്ച കലാകാരിയായിരുന്നു. പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണിയായിരുന്നു അവര്‍. ഇവരുടെ അതുല്യമായ സംഭാവനകള്‍ പരിഗണിച്ച് 2020 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. ശാരീരിക പ്രയാസം കാരണം ഡല്‍ഹിയിലെത്തി പുരസ്‌കാരം സ്വീകരിക്കാനായില്ല. തുടര്‍ന്ന് കളക്ടര്‍ വീട്ടിലെത്തി സമ്മാനിക്കുകയായിരുന്നു. ഫോക്ലോര്‍ …

തലശ്ശേരിയില്‍ ഓട്ടോകളിലെ കവര്‍ച്ചാ പരമ്പര; കാസർകോട്,ചിറ്റാരിക്കാല്‍ സ്വദേശി അറസ്റ്റില്‍; കുടുക്കിയത് സി സി ടി വി ദൃശ്യങ്ങള്‍, കാക്കി ഷര്‍ട്ടിട്ട് എത്തിയതും നിര്‍ണ്ണായകമായി

കണ്ണൂര്‍: സ്റ്റാന്റില്‍ നിര്‍ത്തിയിടുന്ന ഓട്ടോകളില്‍ കവര്‍ച്ചാ പരമ്പര നടത്തിയ മോഷ്ടാവിനെ ഒടുവില്‍ പൊലീസ് കയ്യോടെ പൊക്കി. കാസര്‍കോട്, ചിറ്റാരിക്കാല്‍ സ്വദേശിയായ ഷൈജു ജോസഫി (34)നെയാണ് തലശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്.ഡ്രൈവര്‍മാര്‍ ചായ കുടിക്കാനോ , പ്രാഥമിക ആവശ്യത്തിനു പോകുന്ന സമയം നോക്കി ഓട്ടോകളുടെ ഡാഷ് ബോക്‌സ് കുത്തിത്തുറന്നാണ് ഇയാള്‍ മോഷണം പതിവാക്കിയത്. പണം നഷ്ടപ്പെട്ട പലരും പരാതിയുമായി എത്തിയതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇതിനിടയില്‍ ജൂലായ് എട്ടിന് പഴയ ബസ്റ്റാന്റിനു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ നിന്നു 8000 …