കാസര്‍കോട്: ഭാര്യ സഹപ്രവര്‍ത്തകനൊപ്പം ഒളിച്ചോടിയെന്ന ഭർത്താവിന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പെരിയയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരുന്ന 39 കാരിയെ ആണ് കാണാതായത്. ഇന്നലെ (ചൊവ്വ) രാവിലെ 8.50മണിക്ക് താമസിക്കുന്ന മൈലാട്ടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നു ജോലി സ്ഥലത്തേയ്ക്ക് പോയതായിരുന്നു. അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു കാണിച്ചാണ് ഭര്‍ത്താവ് ബേക്കല്‍ പൊലീസില്‍ പരാതി നൽകിയത്.
പയ്യന്നൂര്‍ സ്വദേശിയും ഭാര്യ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരനുമായ അരുണ്‍ എന്ന ആള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.
മറ്റൊരു സംഭവത്തില്‍ നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മടിക്കൈ, മലപ്പച്ചേരിയിലെ 33 കാരിയെയും അഞ്ചു വയസുള്ള മകളെയും കാണാതായി. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ നീലേശ്വരം പൊലീസ് കേസെടുത്തു. രാവിലെ മകളെ സ്‌കൂളില്‍ കൊണ്ടാക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ ശേഷം തിരിച്ചെത്തിയില്ലെന്നു പരാതിയില്‍ പറഞ്ഞു.







