പെരിയ , മിന്നംകുളത്ത് പശുവിനെ മേയാൻ കെട്ടാൻ പോയ വയോധിക താഴ്ചയിലേക്ക് വീണു മരിച്ചു

കാസർകോട്: പശുവിനെ മേയാൻ കെട്ടാൻ പോയ വയോധിക താഴ്ചയിലേക്ക് കാൽവഴുതിവീണു അതിദാരുണമായി മരിച്ചു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരിയ , മിന്നംകുളം ,പുളിക്കാൽ , കാര്യമൊട്ടയിലെ പരേതനായ ദാമോദരന്റെ ഭാര്യ രുഗ്മിണി (71) യാണ് മരിച്ചത് .ഇന്ന് (ബുധൻ )ഉച്ചയ്ക്ക് രണ്ടുമണിയോടെയായാണ് ദാരുണമായ സംഭവം ഉണ്ടായത്. അപകടം സംബന്ധിച്ച് ബേക്കൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .മക്കൾ :മാലിനി , രജനി, രജിത . മരുമക്കൾ :രാജു (പനത്തടി ),സുധാകരൻ (കാടകം),പരേതനായ രാജൻ (തണ്ണോട്ട് ). സഹോദരങ്ങൾ: യശോദ, രാധ .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page