കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍മാരില്‍ ഒരാളായ പനത്തടിയിലെ എങ്കപ്പൂ നായക് അന്തരിച്ചു. 107 വയസായിരുന്നു. വാര്‍ധക്യ സഹജമായ ശാരീരിക ബുദ്ധിമുട്ടുകളാല്‍ വിശ്രമത്തിലായിരുന്നു. ജനാധിപത്യ പ്രക്രിയയിലെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയനായ അദ്ദേഹം, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ‘വീട്ടില്‍ വോട്ട്’ സംവിധാനം പ്രയോജനപ്പെടുത്തി തന്റെ സമ്മതിദാന അവകാശം വിനിയോഗിച്ചിരുന്നു. ജില്ലാ കളക്ടര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. പനത്തടിയിലെ മികച്ച കര്‍ഷകനായി തെരഞ്ഞെടുത്തിരുന്നു. ബുധനാഴ്ച രാവിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നു. ഭാര്യ: പരേതയായ അക്കു ഭായി. മക്കള്‍: തിമ്മു നായ്ക്, സുന്ദരന്‍, അപ്പയ്യന്‍, രാധാമണി, സരോജിനി, കേശവന്‍ (റിട്ട.ലേബര്‍ ഓഫീസര്‍), കെ ബാലകൃഷ്ണന്‍ (റിട്ട.പഞ്ചായത്ത് സെക്രട്ടറി), കുമാരി, ശ്രീധരന്‍. പരേതനായ ഗോവിന്ദന്‍. മരുമക്കള്‍: ചോമ്മണ്ണന്‍ നായ്ക്, കേശവന്‍, കേശവന്‍ കടമല, മീനാക്ഷി, ദേവകി, ശാരദ, പത്മാവതി, ഗീതാലക്ഷ്മി, മമ്മത, ജ്യോതി.







