ഇരിട്ടി: പച്ചക്കറികളെന്ന വ്യാജേന മിനി ടിപ്പര്‍ ലോറിയില്‍ കടത്തിയ രണ്ട് ലക്ഷത്തോളം വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റില്‍. ഉളിയില്‍ മിഹറാജ് മന്‍സിലില്‍ കെ.എ സമീറിന (43)നെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. മൈസൂരുവില്‍ നിന്നും കൂട്ടുപുഴ വഴി ഇരിട്ടിയിലേക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ (ചൊവ്വ)രാത്രി 11.45 ഓടെ ഇരിട്ടി പൊലീസ് സ്റ്റേഷന് മുന്‍വശത്തു വച്ചാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. വാഹനത്തിന്റെ അകത്ത് കുറേ ചാക്കുകെട്ടുകളിലായി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഒളിപ്പിച്ചുവെച്ചനിലയിലായിരുന്നു. 900 പായ്ക്കറ്റ് ഹാന്‍സും 5100 പായ്ക്കറ്റ് കൂള്‍ ലിപ്പുമാണ് പിടിച്ചെടുത്തത്.







