പത്തനംതിട്ട: അടൂരിലെ ഷെഹ്നയുടെ മരണത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ഏഴംകുളം സ്വദേശി അരുണ്‍ ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണയ്ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. തിങ്കളാഴ്ച രാത്രിയാണ് ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന ഷെഹ്നയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അപ്പോള്‍ വീട്ടിലുണ്ടായിരുന്ന അരുണിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കെഎസ്ഇബി ഡ്രൈവറാണ് അരുണ്‍. യുവതി മരിക്കുന്നതിന് മുമ്പ് അരുണിന്റെ മര്‍ദ്ദനത്തിന് ഇരയായിരുന്നു.
വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ് അടൂര്‍ കോട്ടമുകള്‍ ഷിനാസ് മന്‍സിലില്‍ ഷെഹ്ന. സ്റ്റെയറിന്റെ പിടിയില്‍ ഒരു ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. യുവതിയുടെ മരണം ആത്മഹത്യ എന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കൊലപാതകം എന്ന് മരിച്ച ഷഹനയുടെ കുടുംബം ആരോപിച്ചെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തില്‍ അത്തരം തെളിവുകള്‍ ലഭിച്ചിരുന്നില്ല. രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകന്‍ ട്യൂഷന് പോയ സമയത്ത് ആയിരുന്നു സംഭവം നടന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷെഹ്ന.








