ബന്തടുക്ക മാണിമൂല, ശ്രീമല മേഖലകളില്‍ കാട്ടാനകളിറങ്ങി; കൃഷി നശിപ്പിച്ചു; കര്‍ഷകര്‍ ദുരിതത്തില്‍

കാസര്‍കോട്: മാസങ്ങളുടെ ഇടവേളകള്‍ക്ക് ശേഷം ബന്തടുക്ക മാണിമൂല, ശ്രീമല മേഖലകളില്‍ കാട്ടാനകളിറങ്ങി. ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമാണ് ശ്രീമലയില്‍ രണ്ടുകാട്ടാനകള്‍ എത്തിയത്. കര്‍ഷകനായ ജോസ് വര്‍ക്കി ശ്രീമലയുടെ തോട്ടത്തിലാണ് നാശം വിതച്ചത്. കൃഷിയിടത്തിലെ കമുകും ഫലവൃക്ഷങ്ങളും മറ്റും കാട്ടാനകള്‍ കുത്തിമറിച്ചും തിന്നു നശിപ്പിച്ചും ഭീതി സൃഷ്ടിക്കുകയാണ്. ദിവസങ്ങളിലായി പ്രദേശത്ത് തമ്പടിച്ച ആനകള്‍ കര്‍ഷകരുടെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളായ തെങ്ങ്, കവുങ്ങ്, വാഴ, കപ്പ തുടങ്ങിയ നിരവധി വിളകളാണ് …

വീട്ടിനു പുറത്തു സൂക്ഷിച്ച താക്കോല്‍ എടുത്തു വീടു തുറന്ന് 110ഗ്രാം സ്വര്‍ണ്ണവും 20,000രൂപയും കവര്‍ന്നു; സംഭവം ദമ്പതികള്‍ ക്ഷേത്ര ദര്‍ശനത്തിനു പോയ സമയത്ത്

കാസര്‍കോട്: മാതാപിതാക്കള്‍ ക്ഷേത്ര ദര്‍ശനത്തിനും മക്കള്‍ കോളേജിലും സ്കൂളിലും പോയ സമയത്ത് വീട്ടില്‍ നിന്നു 110 ഗ്രാം സ്വര്‍ണ്ണവും 20,000 രൂപയും കവര്‍ച്ച പോയതായി പരാതി. പൈവളിഗെ, കുരുടപ്പദവിലെ സുബ്രായ സായയുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.2026 മാര്‍ച്ച് 9നും 23നും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. പരാതിക്കാരനും ഭാര്യയും കര്‍ണ്ണാടകയിലെ കുക്കെ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ നാഗ പൂജയ്ക്കായി പോയതായിരുന്നു. ഈ സമയത്ത് മക്കള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മൂത്ത മകന്‍ കോളേജിലേയ്ക്കും ഇളയ കുട്ടികള്‍ …

ഓപ്പറേഷന്‍ തൂഫാന്‍; മൊഗ്രാല്‍, പേരാലില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി കുമ്പള പൊലീസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. പുത്തിഗെ, മുഗുറോഡ് സ്വദേശിയും മൊഗ്രാല്‍, പേരാലില്‍ താമസക്കാരനുമായ എസ് അബ്ദുല്‍ ഷഹജാസ്(30) ആണ് അറസ്റ്റിലായത്. ഇന്നലെ (ചൊവ്വ) രാത്രി പത്തിന് കുമ്പള എസ്‌ഐ എം അനൂപിന്റെ നേതൃത്വത്തില്‍ പേരാല്‍ ഭാഗത്ത് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ഷഹജാസിനെ സംശയകരമായ സാഹചര്യത്തില്‍ കണ്ടത്. പരുങ്ങുന്നത് കണ്ട് സംശയം തോന്നി ദേഹപരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ 2.81 ഗ്രാം എംഡിഎംഎ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ …

യുവാവിനെ കഴുത്തറുത്തു കൊന്നു; സഹോദരി ഭര്‍ത്താവ് കസ്റ്റഡിയില്‍

കണ്ണൂര്‍: അതിഥി തൊഴിലാളിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളിമുറിയില്‍ തള്ളി. പൂപ്പറമ്പില്‍ താമസിക്കുന്ന അസം സ്വദേശിയായ ഫിലിപ്പ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഫിലിപ്പിന്റെ സഹോദരി ഭര്‍ത്താവ് രമേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കെട്ടിട നിര്‍മ്മാണ തൊഴിലാളികളായാണ് അസം സ്വദേശികളായ ഫിലിപും സഹോദരി ഭര്‍ത്താവായ രമേശനും കണ്ണൂരിലെത്തിയത്. ഇരുവരും തമ്മില്‍ നേരത്തെ തന്നെ കുടുംബപ്രശ്‌നങ്ങള്‍ ഉള്ളതായി പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ഇരുവരും മദ്യലഹരിയിൽ തര്‍ക്കമുണ്ടാവുകയും ഫിലിപ്പിനെ രമേശന്‍ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കുളിമുറിയില്‍ തളളിയ നിലയിലാണ് കണ്ടെത്തിയതെന്നു പൊലീസ് …

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കടല തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരൻ മരിച്ചു. മലപ്പുറം കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങല്‍ വെല്ലക്കാടന്‍ മുനീറിന്റെ മകന്‍ മുഹമ്മദ് റിസാന്‍ ആണ് മരിച്ചത്. മിക്സ്ചറിലുണ്ടായിരുന്ന കടലയാണ് തൊണ്ടയില്‍ കുടുങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കടല തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ ഉടന്‍ തന്നെ കുന്നുംപുറത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പണം ചോദിച്ചിട്ട് കിട്ടിയില്ല; പിതാവിന്റെ സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

പാലക്കാട് : പണം ചോദിച്ചിട്ട് നൽകാത്തതിനാൽ പിതാവിന്റെ സഹോദരിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. മണ്ണാർക്കാട് ചേറുംകുളം കരിമ്പൻകുന്ന് ആദിവാസി ഉന്നതിയിലെ മാധവിക്കുട്ടിയാണ് കഴുത്തിന് വെട്ടേറ്റ് മരിച്ചത്. കൃത്യം നടത്തിയ ശേഷം പ്രതിയായ ചേറുംകുളം സ്വദേശി ശശി (42) മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. മാധവിയുടെ കഴുത്തിനാണ് ശശി വെട്ടിയത്. ഗുരുതരമായി പരുക്കറ്റ മാധവിയെ പാലക്കാട് ജില്ലാ ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. …

ബഹിരാകാശത്തെത്തിയ ആദ്യ മലയാളി; അനിൽ മേനോൻ സഞ്ചരിക്കുന്ന സോയൂസ് എം എസ് 29 പേടകം ബഹിരാകാശ നിലയത്തിലെത്തി, 8 മാസത്തിന് ശേഷം മടക്കം

അസ്താന: ബഹിരാകാശത്തേയ്ക്ക് എത്തിയ ആദ്യ മലയാളിയായി യുഎസ് സ്പേസ് ഫോഴ്സ് കേണൽ ഡോ. അനിൽ മേനോൻ. അനിലിന്റെ പേടകമായ സോയൂസ് പ്രോഗ്രസ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. ഇന്ത്യൻ സമയം രാത്രി 11.30ന് ബഹിരാകാശ നിലയവുമായി പേടകം ബന്ധിപ്പിച്ചു. പുലർച്ചെ 1.25ന് അനിലും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. കസഖ്‌സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് അനിൽ മേനോൻ ഉൾപ്പെടെയുള്ള മൂന്ന് ബഹിരാകാശ യാത്രികരെ വഹിക്കുന്ന റഷ്യൻ നിർമിത സോയൂസ് എം എസ് 29 പേടകം ഇന്ത്യൻ ചൊവ്വാഴ്ച രാത്രി …

ഇന്നത്തെ പ്രധാന വാർത്തകൾ

അനിൽ മേനോൻ ബഹിരാകാശത്ത്; അഭിമാനമായി മലയാളി സാന്നിധ്യം.​മലയാളി വംശജനായ നാസ ബഹിരാകാശ സഞ്ചാരി ഡോ. അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിച്ചേർന്നു. കസാഖ്സ്ഥാനിലെ ബൈക്കന്നൂർ ബഹിരാകാശ നിലയത്തിൽ നിന്ന് റഷ്യയുടെ സൊയൂസ് എംഎസ്-29 പേടകത്തിലാണ് അദ്ദേഹം യാത്ര തിരിച്ചത്. പേടകം വിജയകരമായി നിലയവുമായി ബന്ധിപ്പിച്ചു . എട്ടുമാസക്കാലം അദ്ദേഹം അവിടെ വിവിധ ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകും. ​ പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ഡൽഹിയിൽ ഇറാൻ പ്രതിനിധിയെ വിളിച്ചുവരുത്തി.​ഹോർമുസ് കടലിടുക്കിന് സമീപം യു.എ.ഇ …