കാസര്‍കോട്: പൊക്കിള്‍ സംബന്ധമായ അസുഖത്തിനു കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ നാലാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ബേഡകം, തലേക്കുന്ന് സ്വദേശി അഷ്‌റഫ് സഖാഫി- ബുഷ്‌റ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഇയാസ് (9) ആണ് മരിച്ചത്.
ഇന്നലെ (ചൊവ്വ)യാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ കുട്ടിയെ ശസ്ത്രക്രിയയ്ക്കായി തീയേറ്ററിലേയ്ക്ക് കയറ്റി. ഓപ്പറേഷനു ശേഷം കുഞ്ഞിന്റെ പള്‍സ് ക്രമാതീതമായി കുറയുകയായിരുന്നുവെന്നു പറയുന്നു. ഉച്ചയ്ക്ക് 12 മണിയോടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. കാസര്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇസ്മത്ത്, ഇസ്ലം എന്നിവര്‍ സഹോദരങ്ങളാണ്.







