മുസ്ലീം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി; പുതിയ ട്രഷറര്‍ അബ്ദുല്ല മാദേരി

ഉപ്പള: മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളില്‍ മാറ്റം. മണ്ഡലം ട്രഷറര്‍ സൈഫുള്ള തങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്ക്, മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന അബ്ദുല്ല മാദേരിയെ പുതിയ ട്രഷററായി തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മൊയ്ദീന്‍ പ്രിയ, അബുബക്കര്‍ പെര്‍ദന എന്നിവരെ പ്രവര്‍ത്തകസമിതി യോഗം തെരഞ്ഞെടുത്തു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ടി. മൂസ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എ.കെ ആരിഫ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയും മണ്ഡലം നിരീക്ഷകനുമായ ഹാരിസ് ചൂരി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു.
സയ്യിദ് ഹാദി തങ്ങള്‍, സയ്യിദ് യുകെ സൈഫുള്ള തങ്ങള്‍, പിഎം സലിം, ഡെഡ് എ കയ്യാര്‍, ടി എം ഷുഹൈബ്, അബ്ദുല്ല മാളിക, ഖാലിദ് ദുര്‍ഗിപള്ള, അഷ്‌റഫ് കര്‍ള, മൂസ ഗോള്‍ഡന്‍, ബിഎ റഹ്‌മാന്‍ ആരിക്കാടി, ഹാരിസ് പാവൂര്‍, ഖലീല്‍ മരിക്കെ, സലിം ധര്‍മ്മ നഗര്‍, ഹനീഫ കുച്ചിക്കാട്, സവാദ് അംഗടിമുഗര്‍, സിദ്ദീഖ് ദണ്ഡഗോളി, യൂസുഫ് ഹേരൂര്‍, മൂസ ദുബായ്, മഹ്‌മൂദ് ഹാജി മണ്ണം കുഴി, സംസാരിച്ചു അബ്ദുല്ല മാദേരി നന്ദി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page