പുനരധിവാസ കേന്ദ്രത്തിൽ കഴിയുകയായിരുന്ന കാസർകോട് സ്വദേശിയായ മധ്യവയസ്കൻ മരിച്ചു, മൃതദേഹം വിട്ടുനൽകാൻ പൊലീസ് ബന്ധുക്കളെ തേടുന്നു
പയ്യന്നൂർ: പിലാത്തറ ഹോപ്പ് പുനരധിവാസ കേന്ദ്രത്തിൽ കഴിയുകയായിരുന്നു കാസർകോട് സ്വദേശിയായ മധ്യവയസ്കൻ മരിച്ചു. ഗോകുൽദാസ് എന്ന 62 കാരനാണ് മരിച്ചത്. പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളെ ഏറ്റെടുക്കാൻ ആരും ഇല്ലാത്തതിനാൽ മൂന്നുവർഷം മുമ്പ് കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ യുടെ നിർദ്ദേശപ്രകാരം പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. കിടപ്പുരോഗിയായിരുന്ന ഇയാൾ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. മൃതദേഹം പയ്യന്നൂർ പ്രിയദർശിനി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇയാളെ തിരിച്ചറിയുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കിൽ …