താമരശ്ശേരി: റിട്ട.എസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ നോര്‍ത്ത് മുട്ടില്‍ തൊട്ടിയില്‍ ടി.എം. ജോസഫ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ താമരശ്ശേരി ആലിക്കുന്ന് വാട്ടര്‍ ടാങ്കിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പറമ്പിന്റെ ഉടമയാണ് മൃതദേഹം ആദ്യം കണ്ടത്. വിവരത്തെ തുടര്‍ന്ന് എത്തിയ താമരശ്ശേരി പൊലീസ് പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി. കല്‍പ്പറ്റ സ്വദേശിയാണ് ജോസഫ്. ഭാര്യ ഗ്രേസിയും റിട്ടയേര്‍ഡ് എസ്ഐ ആണ്. അതേസമയം ഇദ്ദേഹം എങ്ങനെ താമരശ്ശേരിയില്‍ എത്തിയെന്ന കാര്യത്തില്‍ വ്യക്തതയില്ല.








