കുമ്പള: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കുമ്പള യൂണിറ്റ് ഹോട്ടൽ ഹൈജീൻ മോണിറ്ററിംഗ് ഉദ്ഘാടനവും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൾ ഖാദർ ഹാജി ഉദ്ഘാടനം ചെയ്തു.
ഭക്ഷണശാലകളിൽ പാലിക്കേണ്ട കർശനമായ ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങളെക്കുറിച്ചും,ഹോട്ടൽ ഹൈജീൻ മോണിറ്ററിംഗിന്റെ പ്രാധാന്യത്തെക്കുറിച്ചും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആദിത്യൻ ക്ലാസെടുത്തു.
ബിജു ചുള്ളിക്കര, ഹെൽത്ത് ഇൻസ്‌പെക്ടർ സൗമ്യ പി.വി, നാരായണൻ ,എൻ. അബ്ദുള്ള താജ്,
മമ്മു മുബാറക്ക്, സിദ്ധീക്ക് മുബാറക്ക് സ്വാഗതവും സവാദ് പ്രസംഗിച്ചു .







