കാസര്‍കോട് : മല്ലം – മംഗലാപുരം കെ.എസ്. ആര്‍.ടി.സി. ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഗതാഗത മന്ത്രി സി.പി. ജോണിനോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ അനീസ മന്‍സൂര്‍, എസ്ടിയു സംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചി, ഹമീദ് മല്ലം, ഷെരീഫ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
വൈകിട്ട് 7:45ന് കാസര്‍കോട് നിന്ന് മല്ലത്തേക്കും രാവിലെ 5.30ന് മല്ലത്ത് നിന്ന് മംഗലാപുരത്തേക്കും നേരത്തെ കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തിയിരുന്നു. കോവിഡ് കാലത്തു അത് നിറുത്തിവച്ചു. പ്രസിദ്ധമായ മല്ലം ക്ഷേത്രത്തില്‍ എത്താന്‍ ഭക്തജനങ്ങള്‍ക്കും നാട്ടുകാര്‍ക്കും ചികിത്സക്ക് മംഗലാപുരത്തെ ആശ്രയിക്കുന്ന രോഗികള്‍ക്കും ഈ സര്‍വ്വീസ് ഗുണകരമായിരുന്നു. സര്‍വ്വീസ് പുന:സ്ഥാപിക്കണമെന്നും സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.







