മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ലാപ്‌ടോപ് കൊണ്ട് തലക്കടിച്ച് കൊന്നു; പ്രതിയായ ബദറുല്‍ അനം അറസ്റ്റില്‍

ആലപ്പുഴ: മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി തലക്കടിച്ചു കൊന്നു. ആലപ്പുഴ, ഹരിപ്പാട് സ്വദേശിനിയായ സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മലപ്പുറം, പെരിന്തല്‍മണ്ണ സ്വദേശി ബദറുല്‍ അനം (22) എന്നയാളെ അറസ്റ്റു ചെയ്തു.ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ, സ്റ്റേറ്റ് മെഡിക്കല്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും, വാക്കു തര്‍ക്കത്തിനിടയില്‍ സാവരിയയെ ബദറുല്‍ ലാപ്‌ടോപ്പ് കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്നാണ് നാട്ടില്‍ ലഭിച്ചിട്ടുള്ള വിവരം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

മൊബൈൽ ടോർച്ച് ഉപയോഗിച്ച് ശസ്ത്രക്രിയ: ബംഗ്ളൂരുവിൽ മരിച്ച യുവാവിന്റെ മൃതദേഹം ഖബർ തുറന്ന് പുറത്തെടുത്തു പോസ്റ്റുമോർട്ടത്തിനു അയച്ചു

തളിപ്പറമ്പ്: ബംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവിന്റെ മൃതദേഹം ഖബറില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനു അയച്ചു. ചക്കരക്കല്ല് മുതുകുറ്റി നൂറുല്‍ ഹുദാ മദ്രസക്ക് സമീപത്തെ നസീറ മന്‍സിലില്‍ സി.വി ഷാനവാസിന്റെ (45) മൃതദേഹമാണ് ഇന്ന് (ചൊവ്വ) രാവിലെ ഇരുവേരി ഹിദായത്തുല്‍ ഇസ്ലാം സഭ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്ന് പുറത്തെടുത്തത്. ഷാനവാസിന്റെ മൃതദേഹം കഴിഞ്ഞ മാര്‍ച്ച് 16നാണ് മറവ് ചെയ്തത്. ബംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പൈല്‍സ് ചികിത്സക്കിടെയാണ് ഷാനവാസ് രക്തം വാര്‍ന്ന് മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് ഭർത്താവ് …

വയനാട്ടില്‍ മണ്ണിടിച്ചല്‍; കുടുങ്ങിയ മൂന്നുപേരെ രക്ഷപ്പെടുത്തി, എന്‍ഡിആര്‍എഫ് ടീം സ്ഥലത്തേക്ക്

വയനാട്: മേപ്പാടിക്ക് സമീപം കള്ളാടിയില്‍ മീനാക്ഷി പാലത്തിനടുത്ത് മണ്ണിടിച്ചില്‍. മണ്ണിനടിയില്‍ കുടുങ്ങിയ മൂന്നുപേരെ രക്ഷപ്പെടുത്തി ആശുപത്രികളിലെത്തിച്ചു. കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി സംശയമുണ്ട്. വാഹനങ്ങളും മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് എന്‍ഡിആര്‍എഫ് ടീം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മേപ്പാടിയില്‍ തിങ്കളാഴ്ച രാത്രി അതിതീവ്ര മഴയാണ് പെയ്തത്. 24 മണിക്കൂറില്‍ 226 എം എം മഴ രേഖപ്പെടുത്തിയിരുന്നു. രക്ഷപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ മന്ത്രി ടി സിദ്ദിഖ് നിര്‍ദേശം നല്‍കി. കനത്തെ മഴയെ തുടര്‍ന്ന് തുരങ്കപ്പാത നിര്‍മാണം നിര്‍ത്തി വെക്കാനും പ്രദേശവാസികളോട് മാറി നില്‍ക്കാനും …

പൊയ്യക്കണ്ടം ദൈവസ്ഥാനത്തിനു മുകളില്‍ മരം കടപുഴകി വീണു; സമീപത്ത് റോഡിലേക്കും മരം വീണു

ബദിയഡുക്ക: പൊയ്യക്കണ്ടം ദൈവസ്ഥാനത്തിനു മുകളില്‍ ഇന്ന് രാവിലെ കൂറ്റന്‍ മരം കടപുഴകി വീണു. കെട്ടിടത്തിനു ഭാഗീകമായി കേടുപാടുണ്ടായി.പുലര്‍ച്ചെ കാറ്റോ, മഴയോ ഇല്ലാതെയാണ് ദൈവസ്ഥാനത്തിനടുത്തുണ്ടായിരുന്ന വന്‍മരം കടപുഴകി വീണത്. ദൈവസ്ഥാനത്തിന്റെ ഓടുകള്‍ തകര്‍ന്നു. കഴുക്കോലിനും നാശം നേരിട്ടു.നാട്ടുകാരും മരം വെട്ടുകാരും ചേര്‍ന്നു മരം മുറിച്ചുമാറ്റിക്കൊണ്ടിരിക്കുകയാണ്.അതേ സമയം ഇതിനടുത്തു റോഡിനോട് ചേര്‍ന്നുണ്ടായിരുന്ന മരം ഇന്നലെ രാത്രി പൊട്ടി വീണ് ഗതാഗത തടസ്സമുണ്ടാക്കി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ സാമൂഹ്യ പ്രവര്‍ത്തകന്‍ ഹാരിസ് ബി ഡി കെ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടുകയും ഫയര്‍ഫോഴ്‌സും നാട്ടുകാരും …

സഹപ്രവര്‍ത്തകയുമായുള്ള വിവാഹത്തിനു വീട്ടുകാര്‍ എതിര്‍ത്തു; യുവഡോക്ടര്‍ ആശുപത്രിയില്‍ ജീവനൊടുക്കി

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകയുമായുള്ള പ്രണയ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാത്തതില്‍ മനംനൊന്ത് യുവ ഡോക്ടര്‍ ആശുപത്രിയില്‍ ജീവനൊടുക്കി. ഡല്‍ഹി അരുണ ആസിഫ് അലി ആശുപത്രിയിലെ ഡോക്ടര്‍ സിമര്‍പ്രീത് സിംഗ് ആനന്ദ് (35) ആണ് ജീവനൊടുക്കിയത്.ആശുപത്രിയിലെ സഹ പ്രവര്‍ത്തകയായ യുവതിയുമായി ആനന്ദ് പ്രണയത്തിലായിരുന്നു. കല്യാണം കഴിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രസ്തുത വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചില്ല. ഇതാണ് ജീവനൊടുക്കാന്‍ കാരണമായതെന്നു പറയുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ യുവതിയുടെ പഴ്‌സ് കവര്‍ന്ന് 80,000 രൂപ തട്ടിയെടുത്തു; മോഷ്ടാക്കളായ സ്ത്രീകള്‍ 24 മണിക്കൂറിനകം പിടിയില്‍

കൊല്ലൂര്‍: കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ യുവതിയുടെ ബാഗില്‍ നിന്ന് 80,000 രൂപ കവര്‍ന്ന സംഭവത്തില്‍ മൂന്ന് സ്ത്രീകളെ കൊല്ലൂര്‍ പോലീസ് 24 മണിക്കൂറിനുള്ളില്‍ പിടികൂടി. ശിവമോഗ ജില്ലയിലെ ഭദ്രാവതി സ്വദേശികളായ നേത്രാവതി (33), ശാരദ (50), ദുര്‍ഗ്ഗമ്മ (44) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. നിമിഷയും ഭര്‍ത്താവ് പ്രജോഷും ദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്രത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ നിമിഷയുടെ തോളില്‍ തൂക്കിയിരുന്ന വാനിറ്റി ബാഗിന്റെ സിപ്പ് തുറന്ന നിലയിലായിരുന്നു. ബാഗ് പരിശോധിച്ചപ്പോള്‍ 80,000 …

തെരുവത്ത് കമ്മ്യുണിറ്റി ഫൗണ്ടേഷൻ ഓഫീസ് ഉദ്ഘാടനവും സൗജന്യ മരുന്ന് വിതരണവും

കാസർകോട് : പാവപ്പെട്ട രോഗികൾക്ക് ആശ്രയമായി തെരുവത്ത് കമ്മ്യുണിറ്റി ഫൗണ്ടേഷൻ രൂപീകരിച്ചു.ഓഫീസ് ഉദ്ഘാടനം കല്ലട്ര മാഹിൻ ഹാജി എം എൽ എ നിർവഹിച്ചു. സൗജന്യ മരുന്ന് വിതരണം മുൻ എം എൽ എ എൻ എ നെല്ലിക്കുന്ന് നഗരസഭ വൈസ് ചെയർമാൻ കെ എം ഹനീഫിന് നൽകി നിർവ്വഹിച്ചു.തെരുവത്ത് ജുമാ മസ്ജിദ് ഖത്തീബ് പ്രാർത്ഥന നടത്തി. ഫൗണ്ടേഷൻ പ്രസിഡൻ്റ് കെ എം ബഷീർ അധ്യക്ഷത വഹിച്ചു. ടി എ ഷാഫി, നഗരസഭ കൗൺസിലർമാരായ എം നൈമുന്നിസ, മഫിന …

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ദുരന്തം; എര്‍ത്ത് കമ്പിയില്‍ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

തൃശൂര്‍: പുത്തൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. വീട്ടുമുറ്റത്തെ എര്‍ത്ത് കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് അപകടം. കൊങ്ങംപാറ സ്വദേശി രമേഷിന്റെ മകന്‍ ബദ്രീനാഥ് ആണ് മരിച്ചത്.പുത്തൂര്‍ ഗുരുദേവ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം. വീട്ടുമുറ്റത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് മെയിന്‍ സ്വിച്ചിന് സമീപത്തുള്ള എര്‍ത്ത് കമ്പിയില്‍ നിന്ന് കുട്ടിക്ക് ഷോക്കേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബദ്രിനാഥിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പൂരക്കളി കലാകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

ചെറുവത്തൂര്‍: പൂരക്കളി കലാകാരന്‍ കൊടക്കാട് പുത്തിലോട്ടെ എം രമേശന്‍ (53) ഹൃദയാഘാതം മൂലം മരിച്ചു. തിങ്കളാഴ്ച രാത്രി വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടില്‍ പൊതുദര്‍ശനം. തുടര്‍ന്ന് സമുദായ ശ്മശാനത്തില്‍ സംസ്‌കാരം. പരേതനായ കുഞ്ഞമ്പുവിന്റെയും മെട്ടമ്മല്‍ മാധവിയുടെയും മകനാണ്. ഭാര്യ: രജനി(ഇളമ്പച്ചി). സഹോദരങ്ങള്‍: ചന്ദ്രമതി. എം, സുകുമാരന്‍. എം, പ്രീത എം, ബീന എം, പരേതനായ നാരായണന്‍.

ബുള്ളറ്റില്‍ എംഡിഎംഎ കടത്ത്; തൃക്കരിപ്പൂരില്‍ രണ്ട് യുവാക്കള്‍ പിടിയില്‍, പിടിയായ മുനീര്‍ ജില്ലയിലെ മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ പ്രധാനി

കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ചന്തേര പൊലീസ് തൃക്കരിപ്പൂരില്‍ നടത്തിയ റെയ്ഡില്‍ 1.20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിലായി. മാടക്കാല്‍ സ്വദേശി എം കെ മുനീര്‍(39), പയ്യന്നൂര്‍ കവ്വായി സ്വദേശി മുഹമ്മദ് സാജിദ്(35) എന്നിവരാണ് പിടിയിലായത്. എസ്‌ഐ എം അജ്മലിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാത്രി പത്തോടെ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. തൃക്കരിപ്പൂര്‍ ഷാബാ ഷെട്ടി റോഡ് ജംങ്ഷനില്‍ ബുള്ളറ്റില്‍ സഞ്ചരിക്കവേ പ്രതികള്‍ പൊലീസിനെ കണ്ട് തിരിച്ചുപോകാന്‍ ശ്രമിച്ചു. പൊലീസ് ഇരുവരെയും പിന്തുടര്‍ന്ന് പിടികൂടി. …

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ യുവാക്കള്‍ ഏറ്റുമുട്ടി; പൊലീസെത്തി മൂന്നു പേരെ പൊക്കി, 13 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ യുവാക്കള്‍ ചേരി തിരിഞ്ഞു ഏറ്റുമുട്ടി. വിവരമറിഞ്ഞ് എത്തിയ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. നളിനാക്ഷന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം മൂന്നു പേരെ കയ്യോടെ പിടികൂടി. ബോവിക്കാനം, കോട്ടൂര്‍ പാത്തനടുക്കം ഹൗസിലെ കെ അനില്‍കുമാര്‍ (38), ആദൂര്‍, കുണ്ടാര്‍, മിഞ്ചിപ്പദവ് ഹൗസിലെ എം നിധിന്‍രാജ് (24), പാത്തനടുക്കം ഹൗസിലെ ലിനീഷ് കുമാര്‍ (41) എന്നിവരെയാണ് പിടികൂടിയത്. നോട്ടീസ് നല്‍കിയ ശേഷം ഇവരെ വിട്ടയച്ചു. പൊതു സ്ഥലത്ത് വച്ച് അടിപിടി കൂടിയതിന് ഇവര്‍ക്കും …

ബദിയഡുക്ക, ഏല്‍ക്കാനയില്‍ റബ്ബര്‍ഷീറ്റ് മെഷീന്‍ മോഷണം പോയി; ഇളക്കിക്കൊണ്ടു പോയത് 600 കിലോ തൂക്കമുള്ള ഓട്ടോമാറ്റിക് യന്ത്രം , കവര്‍ച്ചക്കാരെക്കുറിച്ച് സൂചന

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഷേണി, ഏല്‍ക്കാനയില്‍ രണ്ടര ലക്ഷം രൂപ വില വരുന്ന റബ്ബര്‍ഷീറ്റ് മെഷീന്‍ മോഷണം പോയി. ജൂണ്‍ 22നും 28ന് അഞ്ചു മണിക്കും ഇടയിലുള്ള ഏതോ സമയത്തായിരുന്നു മോഷണം നടന്നതെന്നു കമ്പനി ഉടമ കണ്ണാടിക്കാനയിലെ സോജന്‍ ജോര്‍ജ് ബദിയഡുക്ക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പരാതിക്കാരനും ജ്യേഷ്ഠന്റെ ഭാര്യയും സഹോദരിയും ചേര്‍ന്നാണ് ഏല്‍ക്കാനയില്‍ പി.വി റബ്ബേര്‍സ് എന്ന ബിസിനസ് സ്ഥാപനം തുടങ്ങിയത്. സ്വന്തം തോട്ടത്തില്‍ നിന്നുള്ളതും കര്‍ഷകരില്‍ നിന്നു ലാറ്റക്‌സ് വാങ്ങിച്ചുമാണ് …

മൊഗ്രാൽ നടുപ്പള്ളത്തെ പരേതനായ കാദറുടെ ഭാര്യ ആസ്യമ്മ അന്തരിച്ചു

മൊഗ്രാൽ:നടുപ്പള്ളത്തെ പരേതനായ കാദറുടെ ഭാര്യ ആസ്യമ്മ (95) അന്തരിച്ചു. മക്കൾ പരേതനായ മുഹമ്മദ്‌, അബ്ദുല്ല മുംബൈ, അബൂബക്കർ മുംബൈ, ബീബി, കദീജ, മരുമക്കൾ: പരേതനായ മുഹമ്മദ്‌ കൊപ്പളം, പരേതനായ അബ്ദുല്ല ദേലംപാടി, സൈനബ, അനീസ, നസിയ

കാറ്റും മഴയും; കുമ്പളയില്‍ മരം പൊട്ടിവീണു രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു

കുമ്പള: അതിശക്തമായ കാറ്റിലും മഴയിലും കുമ്പള പഞ്ചായത്തില്‍ രണ്ട് വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. കുമ്പള പഞ്ചായത്ത് 12-ാം വാര്‍ഡ് കോട്ടേക്കാറിലെ രാധാകൃഷ്ണപൂജാരിയുടെ വീട് ശക്തമായ കാറ്റില്‍ തെങ്ങ് ഒടിഞ്ഞുവീണാണ് ഭാഗികമായി തകര്‍ത്തത്. വീട്ടുകാര്‍ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. തലനാരിഴക്കാണ് ഇവര്‍ ഓടിരക്ഷപ്പെട്ടത്. പഞ്ചായത്തിലെ 24-ാം വാര്‍ഡായ ഷേഡിക്കാവിലും അതിരൂക്ഷമായ കാറ്റില്‍ മരം പൊട്ടിവീണാണ് അപകടമുണ്ടായത്. ഷേഡിക്കാവിലെ മുത്തുക്കോയ തങ്ങളുടെ വീടിനു മുകളിലേക്ക് അടുത്ത പറമ്പിലെ മരം ഒടിഞ്ഞുവീഴുകയായിരുന്നു. ഓടുമേഞ്ഞ വീടിന്റെ മേച്ചിലോടുകള്‍ തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ …

ബ്രിഡ്ജ് മാന്‍ ഓഫ് ഇന്ത്യ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

സുള്ള്യ: ബ്രിഡ്ജ് മാന്‍ ഓഫ് ഇന്ത്യ പത്മശ്രീ ഗിരീഷ് ഭരദ്വാജ് (76)അന്തരിച്ചു. ഇന്ന് (ചൊവ്വ) രാവിലെ സുള്ള്യയിലെ കെവിജി ആശുപത്രിയിലായിരുന്നു അന്ത്യം. കേരളം, കര്‍ണ്ണാടക, തെലുങ്കാന, ഒഡീഷ സംസ്ഥാനങ്ങളിലായി 127ല്‍പ്പരം തൂക്കുപാലം നിര്‍മ്മിച്ചിട്ടുണ്ട്. ഗ്രാമീണ ജനതയുടെ സഞ്ചാരസൗകര്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചതു വഴിയാണ് ഗിരീഷ് ഭരദ്വാജിന് ബ്രിഡ്ജ് മാന്‍ ഓഫ് ഇന്ത്യ എന്ന അപരനാമം ലഭിച്ചത്. അദ്ദേഹത്തിന്റെ സേവനം കണക്കിലെടുത്ത് 2017ല്‍ രാജ്യത്തെ പരമോന്നത ബഹുമതികളില്‍ ഒന്നായ പത്മശ്രീ നല്‍കി രാഷ്ട്രം ആദരിച്ചു.1950മെയ് രണ്ടിനാണ് ഭരദ്വാജിന്റെ ജനനം. 23ാമത്തെ …

എഞ്ചിനീയര്‍ ഷെരീഫ് പാണ്ട്യാല്‍ അന്തരിച്ചു

കാസര്‍കോട്: ഷിറിയ, മുട്ടത്തെ എഞ്ചിനീയര്‍ ഷെരീഫ് പാണ്ട്യാല്‍ (58) അന്തരിച്ചു. കര്‍ണ്ണാടക പൊലീസ് റിട്ട. ഡിവൈ.എസ്.പി മുഹമ്മദ് കുഞ്ഞിയുടെ മകനാണ്. അസുഖത്തെത്തുടര്‍ന്ന് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് (ചൊവ്വ) രാവിലെയാണ് അന്ത്യം. കുമ്പളയിലെ പൗരപ്രമുഖന്‍ അറബിയുടെ മകള്‍ ഷക്കീലയാണ് ഭാര്യ. മക്കള്‍: റുമ, റിയ.

ശക്തമായ കാറ്റും മഴയും; കരിന്തളത്ത് മരം വീണ് വീട് തകർന്നു, 90 കാരിക്ക് പരിക്ക്

കാസർകോട്: കരിന്തളത്ത് ശക്തമായ കാറ്റിൽ മരം വീണ് വീട് തകർന്നു. 90 കാരിക്ക് പരിക്ക്. തിങ്കളാഴ്ച്ച രാത്രി 8 മണിയോടെ വീശിയടിച്ച കാറ്റിലും മഴയിലുമാണ് വീട് തകർന്നത്. കിനാനൂർ – കരിന്തളം പഞ്ചായത്തിലെ നാന്തിയടുത്താണ് സംഭവം. നാന്തിയടുക്കത്തെ ജാനകിയുടെ മാതാവ് കെ മാണിക്ക് (90) ആണ് പരിക്കേറ്റത്. കെ.ജാനകിയുടെ ഓട് മേഞ്ഞ വീടിന് മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീഴുകയായിരുന്നു. ഓട് ദേഹത്ത് വീണ് ആണ് വീട്ടിനകത്ത് ഉണ്ടായിരുന്ന മാണിക്ക് പരിക്കേറ്റത്. അത്ഭുതകരമായാണ് വീട്ടിലുള്ളവരെല്ലാം രക്ഷപ്പെട്ടത്. നാട്ടുകാർ …

കാസർകോട് ആസ്റ്റർ മിംസിൽ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി വിഭാഗം

കാസർകോട് : തലയിലെയും കഴുത്തിലെയും അർബുദബാധിതർക്ക് കാസർകോട്ആസ്റ്റർ മിംസ് ആശുപത്രിയിൽവിദഗ്ധചികിത്സക്കു അത്യാധുനിക ഓങ്കോളജി വിഭാഗം പ്രവർത്തനം ആരംഭിച്ചു. ഡിപ്പാർട്മെന്റ് ഹെഡ് ഡോ. ഷോൺ .ടി. ജോസഫ് ഉദ്ഘാടനം ചെയ്തു.ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സുധീർ ബാസുരി, ക്രിറ്റിക്കൽ കെയർ മേധാവി ഡോ. സാജിദ് സലാഹുദ്ദീൻ, സർജിക്കൽ ഓങ്കോളജി അസ്സോസിയേറ്റ് കൺസൽട്ടൻറ് ഡോ. അരവിന്ദ് .എൻ, ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി അസ്സോസിയേറ്റ് കൺസൽട്ടൻറ് ഡോ.സൗരഭ് പദ്മനാഭൻ പങ്കെടുത്തു.അന്താരാഷ്ട്ര നിലവാരമുള്ള അത്യ സൗരോഗനിർണയം മുതൽ പുനരധിവാസം വരെയുള്ള എല്ലാ ഘട്ടങ്ങളും …