പാലക്കാട്: ഷൊര്‍ണൂരിൽ വീട്ട് മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊയിലൂര്‍ സ്വദേശി ജയയുടെ വീട്ടുമുറ്റത്താണ് മൃതദേഹമുണ്ടായിരുന്നത്. അജ്ഞാതന്‍ വീട്ടുമുറ്റത്ത് എത്തി സ്വയം തീകൊളുത്തി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആരാണ് മരിച്ചതെന്ന് വ്യക്തമല്ല. തിങ്കളാഴ്ച അര്‍ദ്ധരാത്രിയാകാം മരിച്ചതെന്ന് സംശയിക്കുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടിന് സമീപത്തെ തെങ്ങിന്റ ചുവട്ടിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.








