തൃശ്ശൂര്‍: ഇന്‍ഷുറന്‍സ് ഉണ്ടായിട്ടും പൊലീസ് ജീപ്പിന് പിഴയിട്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വാഹനത്തിനാണ് എന്‍ഫോഴ്‌സ്‌മെന്റ് എംവിഐ പി വി ബിജു പിഴയിട്ടത്. ഇന്‍ഷുറന്‍സ് ഇല്ലെന്ന് പറഞ്ഞ് വാഹനം തടഞ്ഞ് നിര്‍ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശേഷം 4000 രൂപ പിഴയിടുകയും ചെയ്തു. പൊലീസ് വാഹനത്തിന് പിഴയിട്ടതിന് പിന്നാലെ എംവിഐ മാധ്യമങ്ങള്‍ക്കായി വാര്‍ത്താക്കുറിപ്പിറക്കി. പിന്നാലെ വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് രേഖ പൊലീസ് പുറത്തുവിടുകയും ചെയ്തു. സംഭവത്തില്‍ ഉദ്യോഗസ്ഥനായ പി വി ബിജുവിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് പൊലീസ്.








