മഞ്ചേശ്വരം: കോഴിക്കെട്ട് സംഘത്തെ മഞ്ചേശ്വരം പോലീസ് ഓടിച്ചിട്ട് പിടിച്ചു. 5 പേ രെയും ഒരു കോഴിയെയുംകസ്റ്റഡിയിലെടുത്തു. 14,000 രൂപയും പിടിച്ചെടുത്തു. ഇന്നുച്ചയ്ക്ക് 12. 30-ന് വൊർക്കാടിബാലിഗുരിബോള സെന്റ് ലോറൻസ് ചർച്ചിന് പിന്നിലെ ഒഴിഞ്ഞ പറമ്പിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് കണ്ടാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസിനെ കണ്ട് കുറെ പേർ ഓടി രക്ഷപ്പെട്ടു. തലപ്പാടി ദേവ പുരയിലെ മഹേഷ് ഷെട്ടി (40), മഞ്ചേശ്വരം കടമ്പാറിലെ മനോജ് (45),ബണ്ട്വാളിലെ വിൻസന്റ് ഡിസൂസ (65 ), ബണ്ട്വാൾ ബിമൂഡയിലെ ഇർഫാൻ( 34), കടമ്പാർ ഹെദ്ദാരിയിലെ കിരൺകുമാർ (42) എന്നിവരെയാണ് പിടികൂടിയത്. കളിസ്ഥലത്ത് ചിതറിക്കിടന്ന നിലയിലാണ് രൂപ കണ്ടെടുത്തത്.എസ് ഐ വിഷ്ണു എസ് നായർ,എസ് ഐ ട്രെയിനി അർജൻ അരവിന്ദ്, സിപി ഒ മാരായ സജിത്ത്, സനൂപ്,ഡ്രൈവർ സജീഷ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.







