കല്‍പ്പറ്റ: വയനാട്, മേപ്പാടി, കള്ളാടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 3 പേര്‍ മരിച്ചു. അഞ്ചുപേരെ കാണാനില്ല. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പരിക്കേറ്റ മേപ്പാടി എസ്‌ഐ ഉള്‍പ്പെടെ ഏഴുപേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കള്ളോടി തുരങ്കപാതയ്ക്കു സമീപത്ത് ഇന്ന് (ചൊവ്വ) രാവിലെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മീനാക്ഷിപുരം പാലവും ഏതാനും വാഹനങ്ങളും മണ്ണിനടിയിലാണ്. മണ്ണു നീക്കിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മണ്ണ് പൂര്‍ണ്ണമായും മാറ്റിയാല്‍ മാത്രമേ ദുരന്തത്തില്‍പ്പെട്ടവരുടെ നിജസ്ഥിതി വ്യക്തമാകു.
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി മന്ത്രിമാരായ ടി സിദ്ദിഖ്, അനില്‍ കുമാര്‍ എന്നിവരെ വയനാട്ടിലേക്ക് അയച്ചതായി മുഖ്യമന്ത്രി വിഡി സതീശന്‍ അറിയിച്ചു. തുരങ്കപാത നിര്‍മ്മാണത്തിന്റെ ഭാഗമായി കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍20ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.









