കേരള തീരത്ത് ന്യൂനമർദ്ദപാത്തി; അതിശക്തമായ മഴ തുടരും; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ന്യൂനമർദ്ദപാത്തിയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ …

ഇന്നത്തെ പ്രധാന വാർത്തകൾ

​ഗാസയിൽ ഹമാസ് ഭരണം ഒഴിഞ്ഞു; താൽക്കാലിക സമിതിക്ക് ചുമതല.​അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേലുമായി നിലനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായി ഗാസയിലെ തങ്ങളുടെ ഭരണം ഹമാസ് ഔദ്യോഗികമായി പിരിച്ചുവിട്ടു. പകരം ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കാൻ സാങ്കേതിക വിദഗ്ധർ അടങ്ങുന്ന ഒരു താൽക്കാലിക ‘ടെക്നോക്രാറ്റിക്’ സമിതിക്ക് ചുമതല കൈമാറി. എന്നാൽ ഇസ്രായേൽ ഈ നീക്കത്തെ തള്ളിക്കളയുകയും ഇത് കേവലം രാഷ്ട്രീയ അടവ് മാത്രമാണെന്ന് പ്രതികരിക്കുകയും ചെയ്തു. ​യുക്രെയ്ൻ തലസ്ഥാനമായ കീവിൽ കനത്ത റഷ്യൻ ആക്രമണം: 22 മരണം.​തുടർച്ചയായി യുക്രെയ്ൻ നടത്തിയ …

ചുഴലിക്കാറ്റ്; കാഞ്ഞങ്ങാട് സ്‌കൂളിൻ്റെ മേൽക്കൂര പറന്നുപോയി; സ്കൂളിന് ഇന്ന് അവധി

കാസർകോട്: കാഞ്ഞങ്ങാട് സൗത്ത് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിൻ്റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നു പോയി. 8 ക്ലാസ് റൂമുകൾക്ക് മുകളിലുള്ള റൂഫിംഗ് ഷീറ്റാണ് കാറ്റിൽ പറന്നു പോയത്. മേൽക്കൂരയുടെ ഷീറ്റ് ഉൾപ്പെടെയുള്ള ഭാഗം തെങ്ങിൻ്റെ മുകളിൽ കുടുങ്ങിക്കിടക്കുകയാണ്. ഷീറ്റുകൾ തൊട്ടടുത്ത പറമ്പിലാണ് വീണത്. അപകടകരമായ രീതിയിൽ മേൽക്കൂരയുടെ ഭാഗങ്ങൾ കുടുങ്ങി നിൽക്കുന്നതിനെ തുടർന്ന് തൊട്ടടുത്തുള്ള കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രി എട്ട് മണിക്കാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. വ്യാപകമായ നാശം സംഭവിച്ചതിനാൽ ചൊവ്വാഴ്ച സ്കൂളിന് …