മുളിയാര്‍ സഹകരണ ബാങ്ക് അഗ്രിനേഴ്സറി ആരംഭിച്ചു

കാസർകോട്:മുളിയാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യമിട്ട് അഗ്രി നേഴ്സറി ആരംഭിച്ചു. അത്യുല്‍പ്പാദന ശേഷിയുള്ള നാടന്‍, മംഗള, മൊഹിത് നഗര്‍ എന്നീ കവുങ്ങിന്‍ തൈകള്‍ ഉല്‍പ്പാദിപ്പിച്ചു കൊണ്ടാണ് നഴ്സറിക്ക് തുടക്കമിട്ടത്. കര്‍ഷകര്‍ക്ക് നേരിട്ട് ബാങ്കില്‍ നിന്ന് മിതമായ നിരക്കില്‍ കവുങ്ങിന്‍ തൈകള്‍ ലഭ്യമാക്കുകയെന്നതാണ് ബാങ്ക് ലക്ഷ്യമിടുന്നത്. വിതരണോദ്ഘാടനം അസി.രജിസ്റ്റാര്‍ ജനറല്‍ സി വിനോദ് കുമാര്‍ നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്‍റ് ടി ഗോപിനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ പി ബാലചന്ദ്രന്‍ നായര്‍, …

കള്ളുഷാപ്പില്‍ നിന്നു മീന്‍തലക്കറി കഴിച്ച യുവാവ് മരിച്ചു; അഞ്ചുപേര്‍ ആശുപത്രിയില്‍

കോട്ടയം: ഷാപ്പില്‍ നിന്നു മീന്‍ തലക്കറിയും കള്ളും കഴിച്ചതിനു പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട യുവാവ് മരിച്ചു. കുമരകം, ചൂളഭാഗം സ്വദേശി ജ്യോതിഷ് ആണ് മരിച്ചത്. ഇയാളോടൊപ്പം കള്ളും മീന്‍തലക്കറിയും കഴിച്ച സുഹൃത്തുക്കളായ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അയ്മനത്തുള്ള ഒരു ഷാപ്പില്‍ നിന്നാണ് ജ്യോതിഷും സുഹൃത്തുക്കളും കള്ളും മീന്‍ തലക്കറിയും കഴിച്ചത്. അതിനു ശേഷം അസ്വസ്ഥത അനുഭവപ്പെട്ടു. ഛര്‍ദ്ദിയും വയറുവേദനയും ഉണ്ടായതോടെ ആശുപത്രിയിലെത്തുകയായിരുന്നു. എന്നാല്‍ ജ്യോതിഷിനെ രക്ഷിക്കാനായില്ല. ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക …

സര്‍ക്കാരിന് ആശ്വാസം, പ്രിയദര്‍ശനി സൗജന്യ യാത്രാ പദ്ധതിക്കെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടാന്‍ ഹര്‍ജിക്കാരനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ ലിംഗാടിസ്ഥാനത്തിലുള്ള വേര്‍തിരിവാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതക്കുള്ള അവകാശമായ 14, 15 അനുച്ഛേദങ്ങളുടെ ലംഘനം ഉണ്ടെന്നു ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. എന്നാല്‍ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. …

അംഗനവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; 20 കാരന്‍ പിടിയില്‍

കൊച്ചി: അംഗനവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം. അങ്കണവാടിയില്‍ സ്ഥിരമായി എത്തിയിരുന്ന ഇരുപതുകാരനെതിരെ പോക്‌സോ പ്രകാരം അറസ്റ്റുചെയ്തു. കൊച്ചി നഗരസഭയുടെ പരിധിയില്‍ വരുന്ന അംഗനവാടിയില്‍ നാല് ദിവസം മുമ്പാണ് സംഭവം നടന്നതെന്നാണ് വിവരം. കുഞ്ഞ് ശുചിമുറിയില്‍ പോയപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ കുഞ്ഞിനോട് കാര്യങ്ങള്‍ തിരക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എളമക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അംഗനവാടി ടീച്ചറുടെ മകനാണ് പ്രതി. ചൈല്‍ഡ് വെല്‍ഫേര്‍ അധികൃതരും കുട്ടിയില്‍ നിന്ന് മൊഴിയെടുത്തു. മാതാപിതാക്കളാണ് …

പുല്ലൂര്‍ ദേശീയപാതയില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട്, പുല്ലൂര്‍ ദേശീയ പാതയില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. കാഞ്ഞങ്ങാട്, ബല്ലാ കടപ്പുറത്തെ സി എച്ച് മുഹമ്മദ് കുഞ്ഞി (62)യാണ് മരിച്ചത്. ഇന്നു (തിങ്കള്‍) രാവിലെയായിരുന്നു മരണം സംഭവിച്ചത്. ജൂണ്‍ 17നു രാവിലെ ഉണ്ടായ അപകടത്തില്‍ മുഹമ്മദ് കുഞ്ഞിയുടെ തലയ്ക്കാണ് ക്ഷതമേറ്റിരുന്നത്. പെരിയ ഭാഗത്തേയ്ക്ക് പോവുകയായിരുന്നു മുഹമ്മദ് കുഞ്ഞി. അപകടത്തില്‍ ലോറി ഡ്രൈവര്‍ തളിപ്പറമ്പ്, കുപ്പത്തെ ടി പി സൂഫിയാന്‍ (21) …

ലേഡീസ് കോച്ചില്‍ യാത്ര ചെയ്യുന്ന പുരുഷന്മാര്‍ക്ക് ഇനി 2500 രൂപ പിഴ; യാത്രാവിലക്കും ഉണ്ടായേക്കും, നിയമങ്ങള്‍ കടുപ്പിച്ച് റെയില്‍വേ

ന്യൂഡല്‍ഹി: ട്രെയിനുകളിലെ വനിതാ കോച്ചുകളിലോ കമ്പാര്‍ട്ടുമെന്റുകളിലോ യാത്ര ചെയ്യുന്ന പുരുഷന്മാര്‍ക്കുള്ള പിഴത്തുക ഇന്ത്യന്‍ റെയില്‍വേ വര്‍ധിപ്പിച്ചു. പുതിയ നിയമപ്രകാരം ലേഡീസ് കോച്ചില്‍ യാത്ര ചെയ്യുന്ന പുരുഷന്മാര്‍ക്ക് ഇനി മുതല്‍ 2500 രൂപ പിഴ ചുമത്തും. യാത്രയ്ക്കിടയില്‍ വനിതാ യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വര്‍ധിപ്പിക്കുന്ന ലക്ഷ്യമിട്ടാണ് നിര്‍ണായക നീക്കം.ജൂലായ് ഒന്നുമുതല്‍ ഇത് പ്രാബല്യത്തിലാവുമെന്ന് റെയില്‍വേ അറിയിച്ചു.രാജ്യത്തുടനീളമുള്ള ലോക്കല്‍, പാസഞ്ചര്‍ ട്രെയിനുകളില്‍ വനിതാ യാത്രക്കാര്‍ക്കായി പ്രത്യേക അണ്‍റിസര്‍വ്ഡ് കോച്ചുകളും കമ്പാര്‍ട്ടുമെന്റുകളും റെയില്‍വേ അനുവദിക്കാറുണ്ട്. ഇതിനുപുറമെ മുംബൈ, കൊല്‍ക്കത്ത, സെക്കന്തരാബാദ്, ചെന്നൈ …

ബേക്കല്‍, മൗവ്വലില്‍ 16 കാരി ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്:ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തായെ മൗവ്വലില്‍ 16 കാരിയെ കിടപ്പു മുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇസ്മയിലിന്റെ മകള്‍ റിന്‍ഷ (16)യാണ് ജീവനൊടുക്കിയത്. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റും.റിൻഷ തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ നിന്നു പത്താംക്ലാസ് പരീക്ഷയില്‍ ഉപരിപഠനത്തിനു യോഗ്യതനേടിയിരുന്നു. എന്നാല്‍ ആദ്യത്തെ രണ്ട് അലോട്ട് മെന്റിലും സീറ്റു ലഭിച്ചിരുന്നില്ല. ഇതിന്റെ വിഷമത്തിലായിരിക്കും ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നത്.

പാണത്തൂര്‍ സ്വദേശി അബുദാബി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: സ്വകാര്യ സന്ദര്‍ശനത്തിനായി അബുദാബിയില്‍ എത്തിയ കാഞ്ഞങ്ങാട്, പാണത്തൂര്‍ സ്വദേശി വിമാനതാവളത്തില്‍ കുഴഞ്ഞു വീണു മരിച്ചു. നിലവില്‍ അമ്പലത്തറ, പാറപ്പള്ളിയില്‍ താമസക്കാരനായ യൂസഫ് (51) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് അബുദാബിയിലേയ്ക്ക് പോയത്. നാട്ടിലേക്ക് മടങ്ങാനായി അബുദാബി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു. വിമാനം കയറാനിരിക്കെ ഹൃദയാഘാതം ഉണ്ടായി കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.ബേക്കല്‍ സ്വദേശിനിയായ റംസീനയാണ് ഭാര്യ. മക്കള്‍: ഇസ്തിഗാന്‍, മാര്‍സാന, ഫാത്തിമ, യാസിന്‍, മുഷ്ഫി, ഹൈറ.

ഖത്തറിലെ വാതക പ്ലാന്റില്‍ വന്‍ സ്‌ഫോടനം; 54 പേര്‍ക്ക് പരിക്ക്, 18 പേരെ കാണാതായി

ദോഹ: ഖത്തറിലെ പ്രധാന ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) സംസ്‌കരണ കേന്ദ്രമായ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തിലും തീപിടുത്തത്തിലും 54 പേര്‍ക്ക് പരിക്കേറ്റു. 18 പേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. ഇറാന്റെ ആക്രണത്തിന് പിന്നാലെയാണ് ഞായറാഴ്ച രാത്രി പ്ലാന്റില്‍ സ്‌ഫോടനമുണ്ടായത്. പ്ലാന്റ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചപ്പോഴാണ് സ്‌ഫോടനമുണ്ടായത്.തീ നിയന്ത്രണവിധേയമാക്കിയതായി ഖത്തര്‍ എനര്‍ജി അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ പ്ലാന്റിന് എന്തെങ്കിലും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കിയിട്ടില്ല.സംഭവത്തില്‍ 54 പേര്‍ക്ക് പരിക്കേറ്റതായും 18 പേരെ കാണാതായതായും ഖത്തര്‍ …

ഉദിനൂര്‍, മാച്ചിക്കാട്ടെ 19 കാരിയെ കാണാതായി; കാമുകനൊപ്പം പോയതായി സംശയം

കാസര്‍കോട്: ജോലിക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ യുവതിയെ കാണാതായതായി പരാതി. ഉദിനൂര്‍, മാച്ചിക്കാട്ടെ അനാമികയെ ആണ് കാണാതായത്. മാതാവ് നല്‍കിയ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ (ഞായര്‍) രാവിലെ എട്ടുമണിയോടെയാണ് അനാമിക വീട്ടില്‍ നിന്നു ഇറങ്ങിയത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് മാതാവ് പൊലീസിൽ പരാതി നല്‍കിയത്. യുവതി പ്രണവ് എന്നയാളുടെ കൂടെ പോയതായി സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞു.

വീട്ടില്‍ നിന്നു 21 ഗ്രാം സ്വര്‍ണ്ണവും 17,000 രൂപയും കവര്‍ന്നതായി പരാതി; വീട്ടു ജോലിക്കാരിക്കെതിരെ കേസ്

കാസര്‍കോട്: വീട്ടില്‍ നിന്നു 21 ഗ്രാം സ്വര്‍ണ്ണവും 17,000 രൂപയും കവര്‍ന്നതായി പരാതി. സംഭവത്തില്‍ വീട്ടുജോലിക്കാരിക്കെതിരെ കേസെടുത്തു. നീലേശ്വരം, പേരോല്‍, ആലപ്പാട്ട് ഹൗസിലെ ചിനു മരിയയുടെ പരാതി പ്രകാരം നീലേശ്വരം സ്വദേശിനിയായ സുലോചനക്കെതിരെയാണ് കേസ്. 2022 മുതല്‍ 2026 ഏപ്രില്‍ മാസം വരെ പരാതിക്കാരിയുടെ മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടിലെ ജോലിക്കാരിയായിരുന്നു സുലോചന. 2025 മുതല്‍ 2026 വരെയുള്ള കാലയളവില്‍ വീട്ടിൽ നിന്ന് പല തവണകളായി 21 ഗ്രാം സ്വര്‍ണ്ണവും 17,000 രൂപയും മോഷണം പോയതായി പരാതിയില്‍ പറഞ്ഞു.

കര്‍ഷകസംഘം പ്രദേശിക നേതാവ് കുമ്പളപ്പള്ളിയിലെ നാരായണന്‍ അന്തരിച്ചു

കരിന്തളം: സി.പി.എം പ്രവര്‍ത്തകനും കര്‍ഷക സംഘം മുന്‍ യൂണിറ്റ് പ്രസിഡണ്ടുമായ കുമ്പളപ്പള്ളിയിലെ നാവുദീയന്‍ വീട്ടില്‍ നാരായണന്‍ (70)അന്തരിച്ചു. ഭാര്യ: നാരായണി(കുമ്പളപ്പള്ളി). മക്കള്‍: മനോജ്, സിനോജ്. മരുമകള്‍: നിതു സിനോജ് (പേരാമ്പ്ര). സഹോദരങ്ങള്‍: തമ്പാന്‍(പാണത്തൂര്‍), ചിണ്ടന്‍(ചുള്ളിക്കര), തമ്പായി(കുടാനം), കാര്‍ത്തിയായണി(കുമ്പളപ്പള്ളി), പരേതനായ ഗോപലന്‍ ചുള്ളിക്കര.

കൂറ്റന്‍ ക്രെയിന്‍ ഘടിപ്പിച്ച ട്രക്കിന് ഓടിക്കൊണ്ടിരിക്കെ തീ പിടിച്ചു; മേൽപ്പറമ്പിൽ ഒഴിവായത് വന്‍ അപകടം

കാസര്‍കോട്: കൂറ്റന്‍ ക്രെയിന്‍ ഘടിപ്പിച്ച ട്രക്കിന് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു. ഇന്ന് (തിങ്കള്‍) പുലര്‍ച്ചെ മൂന്നു മണിയോടെ മേൽപ്പറമ്പിലാണ് അപകടം. ആന്ധ്രാപ്രദേശ് സ്വദേശിയായ നാരായണ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് 500 ടണ്‍ ഭാരം ഉയര്‍ത്താന്‍ ശേഷിയുള്ള ക്രെയിനും ട്രക്കും. ദേശീയ പാത നിര്‍മ്മാണത്തിന്റെ ഭാഗമായി പടന്നക്കാട് റെയില്‍വെ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ ഉയർത്തുന്ന ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ട്രക്ക്. മേല്‍പ്പറമ്പില്‍ എത്തിയപ്പോള്‍ ട്രക്കിന്റെ മുന്‍ഭാഗത്ത് നിന്നു തീപടരുകയായിരുന്നു. ഡ്രൈവര്‍ ഉടന്‍ ലോറി നിര്‍ത്തി വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. സീനിയര്‍ ഫയര്‍ ആന്റ് …

തളങ്കര പുഴയോരത്ത് മാലിന്യ കൂമ്പാരം; പ്രദേശവാസികൾ രോഗഭീതിയിൽ

കാസർകോട്: തളങ്കര തീരത്ത് മാലിന്യങ്ങൾ കുമിഞ്ഞുകൂടി; പ്രദേശവാസികൾ രോഗ ഭീതിയിൽ . തളങ്കര, പടിഞ്ഞാർ കോർണിഷ് പാർക്ക് റോഡിൽ നിന്ന് തീരദേശ റോഡ് അവസാനിക്കുന്ന ഇടം വരെയുള്ള പുഴയിലാണ് ഭക്ഷണ , പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ തള്ളി കൂമ്പാരമായിട്ടുളളത്. പുഴയിൽ നിറയെ കണ്ടൽകാടുകളുമുണ്ട്. പരിസരത്ത് നിരവധി വീടുകളുണ്ട്. മാലിക് ദിനാർ പള്ളിയും മഖ്ബറയും സ്ഥിതി ചെയ്യുന്ന സ്ഥലത്തിൻ്റെ പിറക് വശമുള്ള പ്രകൃതി രമണീയമായ പുഴയിലാണ് ലക്കും ലഗാനുമില്ലാതെ മാലിന്യം തള്ളിയത്. പുഴയിലെ വേലിയിറക്കത്തിൽ മാലിന്യം കരക്കടിയുന്നു. മാലിന്യത്തിൽ …

പാങ്ങും മൊഞ്ചും പിന്നെ; ആദ്യം വേണ്ടത്…

നമ്മുടെ നഗരസഭയ്ക്ക് പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിക്കണം- കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഉന്നയിച്ച പ്രധാന ആവശ്യം. നിലവിലുള്ള കെട്ടിടം നിര്‍മ്മിച്ചിട്ട് ആറ് പതിറ്റാണ്ടാകാറായി. 1968 നവംബര്‍ 26-ാം തീയ്യതി അബ്ദുല്‍ റഹിമാന്‍ ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി ടി കെ ദിവാകരന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച ഓഫീസ് മന്ദിരമാണത്രേ അത്. പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തത് പത്ത് കൊല്ലം കഴിഞ്ഞ് 1978 ജൂണ്‍ 23ന്. അപ്പോള്‍ …

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കണ്ണൂർ സ്വദേശിയടക്കം മൂന്ന് പേർ പിടിയിൽ

കോഴിക്കോട്: ക്യാപ്സൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച 1,054 ഗ്രാം സ്വർണ്ണ മിശ്രിതവുമായി മൂന്ന് പേർ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. കണ്ണൂർ കോളത്തുവയൽ അഞ്ചാംപീടിക സ്വദേശി തസ്‌ലീം പാറക്കൽ (32), ഇയാളെ കൂട്ടി കൊണ്ടു പോകുന്നതിനായി എയർപോർട്ടിൽ എത്തിയ വടകര സ്വദേശികളായ എ. റബീഷ് (37), ആഷിം (56) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ 09.30 മണിക്ക് റാസൽ ഖൈമയിൽ നിന്നും എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിൽ വന്ന യാത്രക്കാരനായിരുന്നു തസ്ലിം. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നാല് …

വീട്ടിൽ നിന്നും നാലര ലക്ഷം രൂപയുടെ സ്വർണാഭരണവും പണവും കവർന്നു; വീട്ടുജോലിക്കാരിക്കെതിരെ കേസ്

കാസർകോട്: മാതാപിതാക്കളെ പരിചരിക്കാനെത്തിയ വീട്ടു ജോലിക്കാരി സ്വർണ്ണവും പണവും കവർന്നതായി പരാതി. നീലേശ്വരം പേരോലിലെ സിറിയക്കിന്റെ വീട്ടിലാണ് കവർച്ച നടന്നത്. മകൾ ചിനു മരിയയുടെ പരാതിയിൽ വീട്ട് ജോലിക്കാരിയായിരുന്ന സുലോചനക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. 2022 മുതൽ സുലോചന ഇവരുടെ വീട്ടിൽ ജോലി ചെയ്യുന്നുണ്ട്. ചിന്നു മരിയയുടെ മാതാപിതാക്കളെ പരിചരിക്കാനായി എത്തിയതായിരുന്നു ഇവർ. ഇതിനിടയിൽ നാലര ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങളും പതിനേഴായിരം രൂപയും വീട്ടിൽ നിന്നും കവർച്ച ചെയ്തു എന്ന് ചിനുമരിയ പൊലിസിന് നൽകിയ പരാതിയിൽ പറയുന്നു. …

മൊഗ്രാൽ ദേശീയവേദി വായനാദിന ലേഖന മത്സരം : രവീന്ദ്രൻ പാടിക്കും സുരേന്ദ്രൻ ചീമേനിക്കും ഒന്നും രണ്ടും സ്ഥാനം

മൊഗ്രാൽ: കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവ്, പി.എൻ പണിക്കരുടെ ചരമദിനമായ വായനാ ദിനത്തോടനുബന്ധിച്ച് ‘ഇശൽ ഗ്രാമവും- കാൽപന്ത് കളിയും എന്ന വിഷയത്തിൽ മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച ജില്ലാ തല ലേഖന മത്സരത്തിൽ രവീന്ദ്രൻ പാടി, സുരേന്ദ്രൻ ചീമേനി എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. അബൂബക്കർ മൊഗ്രാലിനാണ് മൂന്നാം സ്ഥാനം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി സാഹിത്യ മേഖലയിലെ പ്രമുഖരടക്കം 25 പേർ ലേഖന മത്സരത്തിൽ പങ്കെടുത്തു.ഇന്നു രാത്രി 7 മണിക്ക് മൊഗ്രാൽ ദേശീയവേദി ഓഫീസിൽ …