കാസര്‍കോട്: സ്വകാര്യ സന്ദര്‍ശനത്തിനായി അബുദാബിയില്‍ എത്തിയ കാഞ്ഞങ്ങാട്, പാണത്തൂര്‍ സ്വദേശി വിമാനതാവളത്തില്‍ കുഴഞ്ഞു വീണു മരിച്ചു. നിലവില്‍ അമ്പലത്തറ, പാറപ്പള്ളിയില്‍ താമസക്കാരനായ യൂസഫ് (51) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് അബുദാബിയിലേയ്ക്ക് പോയത്. നാട്ടിലേക്ക് മടങ്ങാനായി അബുദാബി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു. വിമാനം കയറാനിരിക്കെ ഹൃദയാഘാതം ഉണ്ടായി കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
ബേക്കല്‍ സ്വദേശിനിയായ റംസീനയാണ് ഭാര്യ. മക്കള്‍: ഇസ്തിഗാന്‍, മാര്‍സാന, ഫാത്തിമ, യാസിന്‍, മുഷ്ഫി, ഹൈറ.






