അംഗനവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; 20 കാരന്‍ പിടിയില്‍

കൊച്ചി: അംഗനവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം. അങ്കണവാടിയില്‍ സ്ഥിരമായി എത്തിയിരുന്ന ഇരുപതുകാരനെതിരെ പോക്‌സോ പ്രകാരം അറസ്റ്റുചെയ്തു. കൊച്ചി നഗരസഭയുടെ പരിധിയില്‍ വരുന്ന അംഗനവാടിയില്‍ നാല് ദിവസം മുമ്പാണ് സംഭവം നടന്നതെന്നാണ് വിവരം. കുഞ്ഞ് ശുചിമുറിയില്‍ പോയപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ കുഞ്ഞിനോട് കാര്യങ്ങള്‍ തിരക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എളമക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അംഗനവാടി ടീച്ചറുടെ മകനാണ് പ്രതി. ചൈല്‍ഡ് വെല്‍ഫേര്‍ അധികൃതരും കുട്ടിയില്‍ നിന്ന് മൊഴിയെടുത്തു. മാതാപിതാക്കളാണ് കുട്ടിയെ അംഗനവാടിയില്‍ കൊണ്ടുവിടാറുള്ളത്. പത്തോളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണിത്. അംഗനവാടിയിലെത്തുന്ന ഇയാള്‍ കുട്ടിയെ മടിയിലിരുത്താറുണ്ടായിരുന്നെന്നും ഇതിനിടെയിലാകാം ഉപദ്രവിച്ചതെന്നാണ് നിഗമനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page