കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കണ്ണൂർ സ്വദേശിയടക്കം മൂന്ന് പേർ പിടിയിൽ

കോഴിക്കോട്: ക്യാപ്സൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച 1,054 ഗ്രാം സ്വർണ്ണ മിശ്രിതവുമായി മൂന്ന് പേർ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. കണ്ണൂർ കോളത്തുവയൽ അഞ്ചാംപീടിക സ്വദേശി തസ്‌ലീം പാറക്കൽ (32), ഇയാളെ കൂട്ടി കൊണ്ടു പോകുന്നതിനായി എയർപോർട്ടിൽ എത്തിയ വടകര സ്വദേശികളായ എ. റബീഷ് (37), ആഷിം (56) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ 09.30 മണിക്ക് റാസൽ ഖൈമയിൽ നിന്നും എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിൽ വന്ന യാത്രക്കാരനായിരുന്നു തസ്ലിം. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നാല് ക്യാപ്സൂൾ രൂപത്തിലുള്ള 131 പവൻ സ്വർണ മിശ്രിതമാണ് പൊലീസ് ഇയാളിൽ നിന്ന് പിടികൂടിയത്.
കാലിക്കറ്റ്‌ ഇന്റർനാഷണൽ എയർപോർട്ട് പരിസരത്ത് സംശയാസ്പദമായ നിലയിൽ കണ്ട ആളുകളെ കസ്റ്റഡിയിലെടുത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. പ്രതികൾ എത്തിയ ബലേനെ കാറും കസ്റ്റഡിയിലെടുത്തു.
വരും ദിവസങ്ങളിലും എയർപ്പോർട്ട് കേന്ദ്രീകരിച്ച് പൊലീസിന്റെ ശക്തമായ പരിശോധന തുടരുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനക്കുന്നു; മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും, നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കാസര്‍കോട്ട് എത്തിയത് എങ്ങനെ?
Scroll to top

You cannot copy content of this page