കോട്ടയം: ഷാപ്പില്‍ നിന്നു മീന്‍ തലക്കറിയും കള്ളും കഴിച്ചതിനു പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട യുവാവ് മരിച്ചു. കുമരകം, ചൂളഭാഗം സ്വദേശി ജ്യോതിഷ് ആണ് മരിച്ചത്. ഇയാളോടൊപ്പം കള്ളും മീന്‍തലക്കറിയും കഴിച്ച സുഹൃത്തുക്കളായ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അയ്മനത്തുള്ള ഒരു ഷാപ്പില്‍ നിന്നാണ് ജ്യോതിഷും സുഹൃത്തുക്കളും കള്ളും മീന്‍ തലക്കറിയും കഴിച്ചത്. അതിനു ശേഷം അസ്വസ്ഥത അനുഭവപ്പെട്ടു. ഛര്‍ദ്ദിയും വയറുവേദനയും ഉണ്ടായതോടെ ആശുപത്രിയിലെത്തുകയായിരുന്നു. എന്നാല്‍ ജ്യോതിഷിനെ രക്ഷിക്കാനായില്ല. ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.







