വീട്ടിൽ നിന്നും നാലര ലക്ഷം രൂപയുടെ സ്വർണാഭരണവും പണവും കവർന്നു; വീട്ടുജോലിക്കാരിക്കെതിരെ കേസ്

കാസർകോട്: മാതാപിതാക്കളെ പരിചരിക്കാനെത്തിയ വീട്ടു ജോലിക്കാരി സ്വർണ്ണവും പണവും കവർന്നതായി പരാതി. നീലേശ്വരം പേരോലിലെ സിറിയക്കിന്റെ വീട്ടിലാണ് കവർച്ച നടന്നത്. മകൾ ചിനു മരിയയുടെ പരാതിയിൽ വീട്ട് ജോലിക്കാരിയായിരുന്ന സുലോചനക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. 2022 മുതൽ സുലോചന ഇവരുടെ വീട്ടിൽ ജോലി ചെയ്യുന്നുണ്ട്. ചിന്നു മരിയയുടെ മാതാപിതാക്കളെ പരിചരിക്കാനായി എത്തിയതായിരുന്നു ഇവർ. ഇതിനിടയിൽ നാലര ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങളും പതിനേഴായിരം രൂപയും വീട്ടിൽ നിന്നും കവർച്ച ചെയ്തു എന്ന് ചിനുമരിയ പൊലിസിന് നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനക്കുന്നു; മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും, നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കാസര്‍കോട്ട് എത്തിയത് എങ്ങനെ?
Scroll to top

You cannot copy content of this page