മൊഗ്രാൽ ദേശീയവേദി വായനാദിന ലേഖന മത്സരം : രവീന്ദ്രൻ പാടിക്കും സുരേന്ദ്രൻ ചീമേനിക്കും ഒന്നും രണ്ടും സ്ഥാനം

മൊഗ്രാൽ: കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവ്, പി.എൻ പണിക്കരുടെ ചരമദിനമായ വായനാ ദിനത്തോടനുബന്ധിച്ച് ‘ഇശൽ ഗ്രാമവും- കാൽപന്ത് കളിയും എന്ന വിഷയത്തിൽ മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച ജില്ലാ തല ലേഖന മത്സരത്തിൽ രവീന്ദ്രൻ പാടി, സുരേന്ദ്രൻ ചീമേനി എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. അബൂബക്കർ മൊഗ്രാലിനാണ് മൂന്നാം സ്ഥാനം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി സാഹിത്യ മേഖലയിലെ പ്രമുഖരടക്കം 25 പേർ ലേഖന മത്സരത്തിൽ പങ്കെടുത്തു.
ഇന്നു രാത്രി 7 മണിക്ക് മൊഗ്രാൽ ദേശീയവേദി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്കു ക്യാഷ് അവാർഡും ഉപഹാരവും വിതരണം ചെയ്യും.
അധ്യാപികയും എഴുത്തുകാരിയുമായ കീർത്തി ജ്യോതി ഉദ്ഘാടനം ചെയ്യും. യുവ കവയിത്രിയും മൊഗ്രാൽ സ്വദേശിനിയുമായ മറിയം ജന്നത്ത് മർജാനയെ അനുമോദിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘കളര്‍കോഡ് ശരിയില്ല, ബസുകള്‍ മോഡിഫൈ ചെയ്തത്’; ഇന്ന് വിനോദയാത്ര പോകേണ്ട ടൂറിസ്റ്റ് ബസുകള്‍ എംവിഡി തടഞ്ഞുവച്ചു, നിരാശരായി വിദ്യാര്‍ഥികള്‍, ഒടുവില്‍ എംഎല്‍എ ഇടപെട്ടു, അനുമതി
Scroll to top

You cannot copy content of this page