വീട്ടില്‍ നിന്നു 21 ഗ്രാം സ്വര്‍ണ്ണവും 17,000 രൂപയും കവര്‍ന്നതായി പരാതി; വീട്ടു ജോലിക്കാരിക്കെതിരെ കേസ്

കാസര്‍കോട്: വീട്ടില്‍ നിന്നു 21 ഗ്രാം സ്വര്‍ണ്ണവും 17,000 രൂപയും കവര്‍ന്നതായി പരാതി. സംഭവത്തില്‍ വീട്ടുജോലിക്കാരിക്കെതിരെ കേസെടുത്തു. നീലേശ്വരം, പേരോല്‍, ആലപ്പാട്ട് ഹൗസിലെ ചിനു മരിയയുടെ പരാതി പ്രകാരം നീലേശ്വരം സ്വദേശിനിയായ സുലോചനക്കെതിരെയാണ് കേസ്. 2022 മുതല്‍ 2026 ഏപ്രില്‍ മാസം വരെ പരാതിക്കാരിയുടെ മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടിലെ ജോലിക്കാരിയായിരുന്നു സുലോചന. 2025 മുതല്‍ 2026 വരെയുള്ള കാലയളവില്‍ വീട്ടിൽ നിന്ന് പല തവണകളായി 21 ഗ്രാം സ്വര്‍ണ്ണവും 17,000 രൂപയും മോഷണം പോയതായി പരാതിയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനക്കുന്നു; മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും, നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കാസര്‍കോട്ട് എത്തിയത് എങ്ങനെ?
Scroll to top

You cannot copy content of this page