കാസര്‍കോട്: ജോലിക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ യുവതിയെ കാണാതായതായി പരാതി. ഉദിനൂര്‍, മാച്ചിക്കാട്ടെ അനാമികയെ ആണ് കാണാതായത്. മാതാവ് നല്‍കിയ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ (ഞായര്‍) രാവിലെ എട്ടുമണിയോടെയാണ് അനാമിക വീട്ടില്‍ നിന്നു ഇറങ്ങിയത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് മാതാവ് പൊലീസിൽ പരാതി നല്‍കിയത്. യുവതി പ്രണവ് എന്നയാളുടെ കൂടെ പോയതായി സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞു.






