കാസർകോട്:മുളിയാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യമിട്ട് അഗ്രി നേഴ്സറി ആരംഭിച്ചു. അത്യുല്‍പ്പാദന ശേഷിയുള്ള നാടന്‍, മംഗള, മൊഹിത് നഗര്‍ എന്നീ കവുങ്ങിന്‍ തൈകള്‍ ഉല്‍പ്പാദിപ്പിച്ചു കൊണ്ടാണ് നഴ്സറിക്ക് തുടക്കമിട്ടത്. കര്‍ഷകര്‍ക്ക് നേരിട്ട് ബാങ്കില്‍ നിന്ന് മിതമായ നിരക്കില്‍ കവുങ്ങിന്‍ തൈകള്‍ ലഭ്യമാക്കുകയെന്നതാണ് ബാങ്ക് ലക്ഷ്യമിടുന്നത്. വിതരണോദ്ഘാടനം അസി.രജിസ്റ്റാര്‍ ജനറല്‍ സി വിനോദ് കുമാര്‍ നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്‍റ് ടി ഗോപിനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ പി ബാലചന്ദ്രന്‍ നായര്‍, ഭരണ സമിതി അംഗങ്ങളായ കെ പി കുമാരന്‍ നായര്‍, ബി സി കുമാരന്‍, ടി കുഞ്ഞിക്കണ്ണൻ, രാധാകൃഷ്ണന്‍ പേരടുക്കം, രാമപ്രസാദ് കെ, യശോദ, ശോഭ, ഗീത സംസാരിച്ചു. ബാങ്ക് സെക്രട്ടറി ഇ മണികണ്ഠന്‍ സ്വാഗതവും അസി.സെക്രട്ടറി വി മാധവന്‍ നന്ദിയും പറഞ്ഞു.






