കവി പത്മശ്രീ പി. നാരായണക്കുറുപ്പ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കവിയും നിരൂപകനുമായ പത്മശ്രീ പി നാരായണക്കുറുപ്പ് അന്തരിച്ചു. 92 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം പേരൂർക്കട ഇന്ദിരാനഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. 1934ൽ ആലപ്പുഴ ജില്ലയിലെ ഹരിപ്പാടായിരുന്നു പി. നാരായണക്കുറുപ്പിന്റെ ജനനം. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം, കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ എന്നിവയുടെ എഡിറ്ററായും റിസർച്ച് ഓഫീസറായും പ്രവർത്തിച്ചു. ദീർഘനാൾ തപസ്യ കലാസാഹിത്യ …

വളാഞ്ചേരി ദേശീയപാതയിൽ ബൈക്ക് അപകടം; ഗുരുതരമായി പരിക്കേറ്റ വൊർക്കാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

മലപ്പുറം: വളാഞ്ചേരി കഞ്ഞിപ്പുര ദേശീയപാതയിൽ സി ഐ ഓഫീസിന് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. കാസർകോട് മഞ്ചേശ്വരം വൊർക്കാടി സ്വദേശി അബ്ബാസിന്റെ മകൻ ബദറുൽ അഫീസ് (23) ആണ് മരിച്ചത്. കുറ്റിപ്പുറം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ദേശീയപാതയോരത്തെ സൈഡ് ഭിത്തിയിൽ ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് മീറ്ററുകളോളം ദൂരത്തേക്ക് തെറിച്ചുവീണതായി ദൃക്സാക്ഷികൾ പറഞ്ഞു.അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഫീസിനെ വിവരമറിഞ്ഞെത്തിയ ആംബുലൻസ് ജീവനക്കാർ പ്രാഥമിക ശുശ്രൂഷ നൽകി …

പ്രകൃതി ആരാധന ഭാരതത്തിൻ്റെ മാതൃക : എംഎൽ അശ്വിനി

നീലേശ്വരം : പ്രകൃതിയുടെ പ്രതിഭാസങ്ങൾക്ക് മുന്നിൽ മനുഷ്യൻ നിസ്സാരനാണെന്നും പ്രകൃതിയെ സംരക്ഷിക്കുകയല്ല പ്രകൃതിയെ ആരാധിക്കുകയാണ് ഭാരതം ലോകത്തിന് കാണിച്ച മാതൃകയെന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി പറഞ്ഞു. കടിഞ്ഞിമൂലയിൽ കണ്ടൽ നഴ്സറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.കണ്ടൽ വനങ്ങളുടെ പ്രസക്തി കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കേരളം ചർച്ച ചെയ്യുകയാണ്. ജൈവ വൈവിധ്യങ്ങളുടെ കലവറയായ കണ്ടൽ വനങ്ങൾ തീരസംരക്ഷണത്തിനും ഉപകരിക്കുമെന്ന് തെളിഞ്ഞതാണ്. ലക്ഷക്കണക്കിന് കണ്ടൽ ചെടികൾ വെച്ച് പിടിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്ത കടിഞ്ഞിമൂലയിലെ പി.വി. ദിവാകരന് എല്ലാ പിന്തുണയും …

ഇങ്ങനെയായാല്‍ സ്വകാര്യ ബസ്സുകള്‍ എങ്ങനെ മുന്നോട്ടുപോവും?: ബസുടമാസംഘം

കാസര്‍കോട്: സംസ്ഥാന ബജറ്റ് ബസുടമകളെ നിരാശപ്പെടുത്തിയിരിക്കുകയാണെന്നു ബസുടമാസംഘം ജില്ലാ പ്രസിഡന്റ് കെ ഗിരീഷ് ആരോപിച്ചു. ജനമുന്നേറ്റ യാത്രയില്‍ സ്വകാര്യ ബസുകളെ ചേര്‍ത്തു പിടിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് കെ എസ് ആര്‍ ടി സി യില്‍ സൗജന്യ യാത്ര അനുവദിച്ചതോടുകൂടി കെ എസ് ആര്‍ ടി സി ഒടാത്ത ഉള്‍ഭാഗത്തു നിന്നും യാത്രക്കാര്‍ സ്വകാര്യ ബസുകളില്‍ കയറി ഹൈവേയിലെത്തി കെ എസ് ആര്‍ ടി സിയില്‍ പോവാന്‍ തുടങ്ങിയിരിക്കുന്നു. ഇത് ഗ്രാമപ്രദേശത്തും നഗരപ്രദേശത്തും സര്‍വ്വീസ് നടത്തുന്ന …

കാസര്‍കോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു; നുള്ളിപ്പാടിയില്‍ പുതിയ എന്‍ട്രി പോയിന്റ്; ജില്ലാ കളക്ടര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി

കാസര്‍കോട്: ദേശീയപാത 66-ല്‍ കാസര്‍കോട് നുള്ളിപ്പാടിയില്‍ എന്‍ട്രി പോയിന്റിനു സാധ്യത ഒരുങ്ങി. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സ്ഥലം സന്ദര്‍ശിച്ചു. നഗരത്തിലും വിദ്യാനഗര്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്തും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായാണ് കളക്ടര്‍ തന്നെ നേരിട്ട് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ഇതുസംബന്ധിച്ച് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലിമും വിവിധ സംഘടനകളും കളക്ടര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നു. ആര്‍.ടി.ഒ, പൊലീസ്, പൊതുമരാമത്ത് വകുപ്പ്, നഗരസഭ, ദേശീയപാത നിര്‍മാണ ഏജന്‍സി എന്നിവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള വിദഗ്ധ സമിതി കളക്ടര്‍ക്ക് …

മുള്ളേരിയയില്‍ ഉടന്‍ സര്‍ക്കാര്‍ മദ്യ ഔട്ട്‌ലെറ്റ് തുടങ്ങണം: മന്ത്രിക്കു നിവേദനം

കാസര്‍കോട്: ജില്ലയുടെ അതിര്‍ത്തി പ്രദേശമായ മുള്ളേരിയയില്‍ ബിവറേജസ് ഡിപ്പോ പ്രവര്‍ത്തിപ്പിക്കാന്‍ പ്രയാസമാണെങ്കില്‍ മദ്യത്തിന്റെ ചെറിയൊരു ഔട്ട്‌ലെറ്റെങ്കിലും ഉടന്‍ തുറക്കണമെന്ന് രവിചന്ദ്ര, അശോക് കുമാര്‍, അഭിജിത്ത്, ഷിനോദ് കുമാര്‍ എന്നിവര്‍ എക്‌സൈസ് മന്ത്രി ലിജുവിനോടഭ്യര്‍ത്ഥിച്ചു. ഔട്ട്‌ലെറ്റ് അനുവദിക്കുന്നത് തങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നു നിവേദനത്തില്‍ കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയിലെ കാറഡുക്ക, ബെള്ളൂര്‍, കുംബഡാജെ, ദേലമ്പാടി, മുളിയാര്‍ പഞ്ചായത്തുകളുടെ പ്രധാന കേന്ദ്രമായ മുള്ളേരിയയില്‍ ജൂണ്‍ രണ്ടുവരെ സര്‍ക്കാരിന്റെ വിദേശ മദ്യഷാപ്പുണ്ടായിരുന്നത് വലിയ ഉപകാരമായിരുന്നുവെന്ന് നിവേദനത്തില്‍ പറഞ്ഞു. അതിനുമുമ്പ് ഈ പഞ്ചായത്തുകളില്‍ വാറ്റു വന്‍കിട …

ഡി.വൈ.എഫ്.ഐ കാസര്‍കോട് ജില്ലാ സമ്മേളനത്തിന് പടുപ്പില്‍ തുടക്കം; പൊതുസമ്മേളനം നാളെ

കാസര്‍കോട്: ഡിവൈഎഫ്‌ഐ കാസര്‍കോട് ജില്ലാ സമ്മേളനത്തിന് ബേഡകം ബ്ലോക്കിലെ പടുപ്പില്‍ തുടക്കമായി. ശനിയാഴ്ച രാവിലെ ജില്ലാ പ്രസിഡന്റ് ഷാലു മാത്യു പതാക ഉയര്‍ത്തിയതോടെയാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് തുടക്കമായത്. പുഷ്പന്‍ നഗറില്‍ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി വികെ സനോജ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് വി വസീഫ്, എം ഷാജര്‍, രജീഷ് വെള്ളാട്ട്, ഷാലു മാത്യു, കെ സബീഷ്, കെ ആര്‍ അനിഷേദ്യ, എംവി രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ സി ബാലന്‍ …

കല്ലക്കട്ടയിൽ വായന പക്ഷാചരണം

കല്ലക്കട്ട: കെ. ജി. ഭട്ട് ലൈബ്രറിയുടെയും, കല്ലക്കട്ട സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വായനപക്ഷാചര ണ ത്തിന്റെ ഉദ്ഘാടനവും, പി.എൻ. പണിക്കർ അനുസ്മരണവും താലൂക്ക് ലൈബ്രറി കൌൺസിൽ സെക്രട്ടറി പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. ജയലക്ഷ്മി. സി. എച്. അധ്യക്ഷത വഹിച്ചു. കെ. വേണുഗോപാൽ, വിനോദ് രാ ജ് പി. കെ., ബേബിമോൾ. എ, കെ. നാരായണൻ നായർ ,കെ. ഗണേശൻ ,പറഞ്ഞു. നീതുമനോജ് പ്രസംഗിച്ചു.

കെ. എം. സി. സി. കാരുണ്യത്തിന്റെ വിസ്മയ തീരം: എ കെ എം അഷ്‌റഫ്‌ എം എൽ എ

മഞ്ചേശ്വരം : പ്രവാസ ലോകത്ത് പ്രയാസപ്പെടുമ്പോഴും നാടിന് വേണ്ടി സ്വയം സമർപ്പിത കാരുണ്യ പ്രവർത്തങ്ങൾ നടത്തുന്ന കെ എം സി സി വലിയ വിസ്മയമാണെന്ന് എ കെ. എം. അഷ്‌റഫ്‌ എം എൽ എ. പറഞ്ഞു.അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം. സി. സി സംഘടിപ്പിച്ച “ലീഡേർസ് മീറ്റ് ”ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എം കെ അസീസ് പെർമുദേ അധ്യക്ഷത വഹിച്ചു. ലീഗ് മണ്ഡലം പ്രസിഡന്റ്‌ അസീസ് മരിക്കെ , ബ്ലോക്ക് പ്രസിഡന്റ്‌ സൈഫുള്ളാ തങ്ങൾ , സെഡ് …

മാവുങ്കാല്‍ സ്വദേശിയായ 33 കാരന്‍ കോഴിക്കോട്ടെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു; മെഡിക്കല്‍ റപ്രസെന്റേറ്റീവിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

കാസര്‍കോട്: മാവുങ്കാല്‍ മൂലകണ്ടം സ്വദേശിയായ യുവാവ് കോഴിക്കോട്ടെ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. മൂലക്കണ്ടത്തെ വ്യാപാരി കുഞ്ഞിരാമന്റെയും ലക്ഷ്മിയുടെയും മകന്‍ രൂപേഷ് (33) ആണ് മരിച്ചത്. മെഡിക്കല്‍ റപ്രസെന്റേറ്റീവായിരുന്നു. വെള്ളിയാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ശനിയാഴ്ച വൈകുന്നേരം നാട്ടിലെത്തിക്കും. രാത്രി 10 മണിക്ക് മൂലക്കണ്ടത്തെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. യുവാവിന്റെ ആകസ്മിക മരണം വീട്ടുകാരെയും സുഹൃത്തുക്കളെയും ദുഖത്തിലാഴ്ത്തി. ഭാര്യ: സ്‌നേഹ(ഉദയനഗര്‍). സഹോദരങ്ങള്‍: രമ്യ (സിവില്‍ പൊലീസ് ഓഫീസര്‍ …

ഉളിയത്തടുക്ക ജി.ഡബ്ല്യു.എൽ.പി സ്കൂൾ യു.പി ആക്കണം: മന്ത്രിക്ക് നിവേദനം

തിരുവനന്തപുരം:മധൂർ ഉളിയത്തടുക്കയിൽ നൂറ്റാണ്ടു പഴക്കമുള്ള ജി.ഡബ്ല്യു.എൽ.പി സ്കൂൾ യു.പി സ്കൂളായി ഉയർത്തണമെന്ന് മധൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനു ഇത് സംബന്ധിച്ചു മു സ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഹാരിസ് ചൂരി പഞ്ചായത്ത്കമ്മിറ്റി പ്രസിഡണ്ട് ഷംസുദ്ദീൻ, ട്രഷറർ ഹബീബ് , മുഹമ്മദ് കുഞ്ഞി , കരീം ബാവ, ഹനീഫ് അറന്തോട്, ബഷീർ മീപുഗിരി, യു.എ. അലി, ലത്തീഫ് എൻ.എ എന്നിവർ തിരുവനന്തപുരത്തു നിവേദനം നൽകി .500-ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണിത് …

ഒരു വര്‍ഷം മുമ്പ് മുഖത്തടിച്ച വിരോധം; ഉളിയത്തടുക്കയില്‍ യുവാവിനെ തലക്കടിച്ചു കൊല്ലാന്‍ ശ്രമം

കാസര്‍കോട്: ഉളിയത്തടുക്കയില്‍ യുവാവിനെ മരവടി കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമം. തളങ്കരയില്‍ താമസക്കാരനും തമിഴ് നാട് സ്വദേശിയുമായ രാജന്‍ (47)ആണ് വധശ്രമത്തിനു ഇരയായത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തമിഴ്‌നാട്, കോയമ്പത്തൂര്‍ സ്വദേശിയായ പ്രഭാകരനെതിരെ വിദ്യാനഗര്‍ പൊലീസ് വധശ്രമത്തിനു കേസെടുത്തു.വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെഉളിയത്തടുക്ക, ലീഗ് ഓഫീസിനു സമീപത്താണ് കേസിനാസ്പദമായസംഭവം. ഇരുവരും സഹ തൊഴിലാളികളാണ്. മരക്കച്ചവടത്തിനുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് വച്ച് രാജനെ പ്രഭാകരന്‍ മരത്തിന്റെ റീപ്പു കൊണ്ട് അടിച്ച് തലയ്ക്കും മൂക്കിനും ഗുരുതരമായി അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് കേസ്. …

മമ്മൂട്ടിയുടെ ഒരു മാസ് ഡയലോഗ് സംസ്ഥാന നിയമസഭയിൽ യാഥാർഥ്യമായേക്കുമോ?; നിയമസഭാ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഒരു പരാമർശത്തിൽ പിടിച്ചു പ്രതീക്ഷയുമായി സൂക്ഷ്മ ദൃക്കുകൾ

തിരുവനന്തപുരം: മമ്മൂട്ടിയുടെ മാസ്സ് ഡയലോഗ് ജനപ്രിയവും പ്രശസ്തവുമാക്കിയ വൺ സിനിമയുടെ ക്‌ളൈമാക്സിൽ മമ്മുട്ടിയുടെ ഒരു കിടിലൻ ഡയലോഗുണ്ട് . മമ്മൂട്ടി ഈ ചിത്രത്തിൽ മുഖ്യമന്ത്രിയായ കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രമായാണ് അഭിനയിച്ചത്. സന്തോഷ് വിശ്വനാഥിന്റെ വൺ സിനിമയിലെ നിയമസഭയ്ക്കകത്തുവച്ചു ചിത്രീകരിച്ച ക്ലൈമാക്സ് രംഗത്തിൽ മമ്മുട്ടിയുടെ ഒരു ഡയലോഗുണ്ട് – “ജനങ്ങളുടെ ദയ കൊണ്ടാണ് നമ്മൾ അധികാരത്തിന്റെ കോണി കയറി വന്നത്.നമ്മുടെ ഇരിപ്പിടത്തിന് മുകളിലായി സാധാരണക്കാർക്കുള്ള സ്ഥലമാണ്, നിയമസഭയ്ക്കകത്തെ ഗാലറി.എന്നിട്ടും അവർക്ക് എന്തെങ്കിലും വായ തുറന്ന് പറയാനും, ചോദിക്കാനുമുള്ള …

മണ്‍സൂണ്‍ മഴ വീണ്ടും ശക്തമാകുന്നു; ഞായറാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം കാലവര്‍ഷം സംസ്ഥാനത്ത് മഴ ശക്തമാകും. മൂന്നു നാളുകളായി ശമിച്ചു നില്‍ക്കുകയായിരുന്ന മഴപ്പെയ്ത്ത് കൂടുതല്‍ ശക്തിയോടെ പെയ്ത് തുടങ്ങുന്നതിന്റെ സൂചനകള്‍ ലഭ്യമായിത്തുടങ്ങി. ഞായറാഴ്ച മുതല്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച എട്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴ പെയ്യും. 22ന് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ …

കയ്യൂരില്‍ ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാരനായ യുവാവ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാരനായ യുവാവിനെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കയ്യൂര്‍ കണ്ടേന്‍മൂലയിലെ പി സുകുമാരന്റെ മകന്‍ കെഎം വിപിന്‍കുമാര്‍(32) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ വീട് സമീപത്തെ വെരിക്കന്‍പാറയിലെ ശീമക്കൊന്ന മരത്തില്‍ തൂങ്ങിയ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. വിവരത്തെ തുടര്‍ന്ന് ചീമേനി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഡെലിവറി ഏജന്റായിരുന്നു.

16 കാരി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

പയ്യന്നൂര്‍: പതിനാറുകാരിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളൂര്‍ കണ്ടോത്ത് വീവണ്‍ ക്ലബ്ബിന് സമീപത്തെ വൈഗ അനില്‍കുമാര്‍ (16)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് പെണ്‍കുട്ടിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ചു. ഓട്ടോ ഡ്രൈവര്‍ അനില്‍കുമാര്‍ കണ്ണാടയുടെയും മധുജയുടെയും മകളാണ്. സഹോദരി: വജ്ര.

ഓംലറ്റ് കഴിക്കാന്‍ വരട്ടെ, ഇന്നത്തെ മുട്ടയുടെ വില അറിയുമോ? മീനുകള്‍ക്ക് പിന്നാലെ കോഴിമുട്ടയ്ക്ക് റെക്കോഡ് വില

കാസര്‍കോട്: മീനുകള്‍ക്കു വില വര്‍ധിച്ചതിനെ പിന്നാലെ സംസ്ഥാനത്ത് കോഴിമുട്ടയ്ക്ക് റെക്കോഡ് വില. ആറുരൂപയുണ്ടായിരുന്ന കോഴിമുട്ടയ്ക്ക് ഇന്ന് എട്ടുരൂപയാണ് വിപണിയില്‍ വില. ദക്ഷിണേന്ത്യയിലെ പ്രധാന ഉത്പാദനകേന്ദ്രമായ നാമക്കലില്‍ നിന്നാണ് സംസ്ഥാനത്ത് പ്രധാനമായും കോഴിമുട്ടയെത്തുന്നത്. നാമക്കലില്‍ കോഴിമുട്ടയ്ക്ക് റെക്കോഡ് വിലയായി. വെള്ളിയാഴ്ച മുട്ടയ്ക്ക് 6.45 രൂപയാണ് മൊത്തവില രേഖപ്പെടുത്തിയത്. ചില്ലറ വില എട്ടുരൂപവരെയായി. കഴിഞ്ഞവര്‍ഷം ഇതേദിവസം 5.40 രൂപയായിരുന്നു വില. കഴിഞ്ഞ ഡിസംബറില്‍ 6.40 രൂപയായതാണ് ഇതുവരെയുള്ളതിലെ ഉയര്‍ന്ന വിലയായി കണക്കാക്കിയിരുന്നത്.മലയാളികളുടെ പ്രിയ വിഭവമായ ഓംലെറ്റ് ബുള്‍സൈ എന്നിവയുടെ വില …

നീറ്റ് പുന:പരീക്ഷ നാളെ, ആശങ്കയൊഴിയാതെ രക്ഷിതാക്കൾ

ന്യൂഡൽഹി/ കാസർകോട് : ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷയുടെ പുന:പരീക്ഷ നാളെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയിൽ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പുന:പരീക്ഷ എഴുതേണ്ട മനോവിഷമത്തിൽ വിദ്യാർത്ഥികളുടെ ആത്മഹത്യ രാജ്യത്ത് തുടർക്കഥയായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുന:പരീക്ഷ നടക്കുന്നത്.ഇന്നും ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുണ്ട്.ഈമാസം 16ന് രാജസ്ഥാനിലെ സി ക്കറിൽ ഉമേഷ് മാലി(22) എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു.കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികളുടെ ആത്മഹത്യ …