ഇന്നത്തെ പ്രധാന വാർത്തകൾ

ഇസ്രായേൽ – ഹിസ്ബുള്ള വെടിനിർത്തൽ ധാരണയായതായി​ യു.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ ഇത് പ്രാബല്യത്തിൽ വന്നു. എന്നാൽ, അതിർത്തിയിലെ തർക്കപ്രദേശങ്ങളെക്കുറിച്ചുള്ള വ്യക്തത ഇനിയും വരാനുണ്ട്. അതേസമയം, ലെബനനിലെ കടുത്ത ആക്രമണങ്ങളെത്തുടർന്ന് യു.എസും ഇറാനും തമ്മിൽ നിശ്ചയിച്ചിരുന്ന നിർണായക സമാധാന ചർച്ചകൾ താൽക്കാലികമായി മാറ്റിവെച്ചു. ​യുകെയിൽ ലണ്ടന് ബെഡ്ഫോർഡിന് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ ഒരാൾ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് മാധ്യമറിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.​ ട്രംപിനെതിരെ മെലോണി; ഇറ്റാലിയൻ വിദേശകാര്യമന്ത്രി …