കാസര്‍കോട്: ജില്ലയുടെ അതിര്‍ത്തി പ്രദേശമായ മുള്ളേരിയയില്‍ ബിവറേജസ് ഡിപ്പോ പ്രവര്‍ത്തിപ്പിക്കാന്‍ പ്രയാസമാണെങ്കില്‍ മദ്യത്തിന്റെ ചെറിയൊരു ഔട്ട്‌ലെറ്റെങ്കിലും ഉടന്‍ തുറക്കണമെന്ന് രവിചന്ദ്ര, അശോക് കുമാര്‍, അഭിജിത്ത്, ഷിനോദ് കുമാര്‍ എന്നിവര്‍ എക്‌സൈസ് മന്ത്രി ലിജുവിനോടഭ്യര്‍ത്ഥിച്ചു. ഔട്ട്‌ലെറ്റ് അനുവദിക്കുന്നത് തങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നു നിവേദനത്തില്‍ കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തിയിലെ കാറഡുക്ക, ബെള്ളൂര്‍, കുംബഡാജെ, ദേലമ്പാടി, മുളിയാര്‍ പഞ്ചായത്തുകളുടെ പ്രധാന കേന്ദ്രമായ മുള്ളേരിയയില്‍ ജൂണ്‍ രണ്ടുവരെ സര്‍ക്കാരിന്റെ വിദേശ മദ്യഷാപ്പുണ്ടായിരുന്നത് വലിയ ഉപകാരമായിരുന്നുവെന്ന് നിവേദനത്തില്‍ പറഞ്ഞു. അതിനുമുമ്പ് ഈ പഞ്ചായത്തുകളില്‍ വാറ്റു വന്‍കിട വ്യവസായമായി തുടരുകയായിരുന്നു. കര്‍ണാടകയില്‍ നിന്നു വേണ്ടത്ര സ്പിരിറ്റും വാറ്റു ചാരായവവും ഒഴുകുകയായിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ മദ്യഷാപ്പു ഇവിടെനിന്നു ബദിയഡുക്കയിലേക്കു മാറ്റിയതോടെ വ്യാജ മദ്യം ഒഴുകുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ താമസിയാതെ വന്‍ മദ്യ ദുരന്തത്തിനിടയാവുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.






