മണ്‍സൂണ്‍ മഴ വീണ്ടും ശക്തമാകുന്നു; ഞായറാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം കാലവര്‍ഷം സംസ്ഥാനത്ത് മഴ ശക്തമാകും. മൂന്നു നാളുകളായി ശമിച്ചു നില്‍ക്കുകയായിരുന്ന മഴപ്പെയ്ത്ത് കൂടുതല്‍ ശക്തിയോടെ പെയ്ത് തുടങ്ങുന്നതിന്റെ സൂചനകള്‍ ലഭ്യമായിത്തുടങ്ങി. ഞായറാഴ്ച മുതല്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച എട്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴ പെയ്യും. 22ന് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. 23ന് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുണ്ട്. നാളെ മുതല്‍ 23 വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് കടലില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയും പ്രവചിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page