കാസര്‍കോട്: ഉളിയത്തടുക്കയില്‍ യുവാവിനെ മരവടി കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമം. തളങ്കരയില്‍ താമസക്കാരനും തമിഴ് നാട് സ്വദേശിയുമായ രാജന്‍ (47)ആണ് വധശ്രമത്തിനു ഇരയായത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തമിഴ്‌നാട്, കോയമ്പത്തൂര്‍ സ്വദേശിയായ പ്രഭാകരനെതിരെ വിദ്യാനഗര്‍ പൊലീസ് വധശ്രമത്തിനു കേസെടുത്തു.
വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ
ഉളിയത്തടുക്ക, ലീഗ് ഓഫീസിനു സമീപത്താണ് കേസിനാസ്പദമായസംഭവം. ഇരുവരും സഹ തൊഴിലാളികളാണ്. മരക്കച്ചവടത്തിനുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് വച്ച് രാജനെ പ്രഭാകരന്‍ മരത്തിന്റെ റീപ്പു കൊണ്ട് അടിച്ച് തലയ്ക്കും മൂക്കിനും ഗുരുതരമായി അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് കേസ്. ഒരു വര്‍ഷം മുമ്പ് പ്രഭാകരനെ രാജന്‍ മുഖത്തടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഈ വിരോധത്തില്‍ ആണ് വധശ്രമം ഉണ്ടായതെന്നു വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.






