കാസര്‍കോട്: സംസ്ഥാന ബജറ്റ് ബസുടമകളെ നിരാശപ്പെടുത്തിയിരിക്കുകയാണെന്നു ബസുടമാസംഘം ജില്ലാ പ്രസിഡന്റ് കെ ഗിരീഷ് ആരോപിച്ചു. ജനമുന്നേറ്റ യാത്രയില്‍ സ്വകാര്യ ബസുകളെ ചേര്‍ത്തു പിടിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് കെ എസ് ആര്‍ ടി സി യില്‍ സൗജന്യ യാത്ര അനുവദിച്ചതോടുകൂടി കെ എസ് ആര്‍ ടി സി ഒടാത്ത ഉള്‍ഭാഗത്തു നിന്നും യാത്രക്കാര്‍ സ്വകാര്യ ബസുകളില്‍ കയറി ഹൈവേയിലെത്തി കെ എസ് ആര്‍ ടി സിയില്‍ പോവാന്‍ തുടങ്ങിയിരിക്കുന്നു. ഇത് ഗ്രാമപ്രദേശത്തും നഗരപ്രദേശത്തും സര്‍വ്വീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടെയും വരുമാനത്തെ പ്രതികൂലമായി ബാധിച്ചു.
കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സൗജന്യയാത്ര അനുവദിച്ചതിനെ ഗിരീഷ് അഭിനന്ദിച്ചു. അതോടൊപ്പം പ്രൈവറ്റ് ബസില്‍ കളക്ഷന്‍ കുറഞ്ഞുവെന്നതു യാഥാര്‍ത്ഥ്യമാണ്. പ്രൈവറ്റ് ബസിനെ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യാര്‍ത്ഥം കേരള റോഡ് ടാക്‌സ് ഇനത്തില്‍ സര്‍ക്കാര്‍ 50 ശതമാനം കുറച്ചതായി ബഡ്ജറ്റില്‍ പറഞ്ഞു. ഇത് ഒരു ദിവസം 150 രൂപയാണ്. ഇപ്പോള്‍ ഒരു ദിവസം കളക്ഷനില്‍ 1500 മുതല്‍ 2000 രൂപ വരെ ബസ് ഉമക്ക് കുറവുണ്ടായിട്ടുണ്ട്. ഇങ്ങനെയായാല്‍ എങ്ങനെയാണ് ഈ പ്രസ്ഥാനം മുന്നോട്ടു കൊണ്ടുവുകയെന്നു ജില്ലാ പ്രസിഡന്റ് കെ ഗിരീഷ്, സെന്‍ട്രല്‍ കമ്മറ്റി അംഗം സി എ മുഹമ്മദ് കുഞ്ഞി, കെ എന്‍ ബാലകൃഷ്ണന്‍, പി എ മുഹമ്മദ് കുഞ്ഞി എന്നിവര്‍ ആരാഞ്ഞു.







