കാഞ്ഞങ്ങാട് ഐങ്ങോത്തെ വാഹനാപകടം; പരിക്കേറ്റ പൊലീസുകാരുടെ കാല് മുറിച്ചുമാറ്റി

കാസര്‍കോട്: കാഞ്ഞങ്ങാട് ഐങ്ങോത്ത് ദേശീയപാതിയില്‍ വാഹനപരിശോധനക്കിടെ കാറിടിച്ച് പരിക്കേറ്റ രണ്ട് പൊലീസുകാരുടെ കാല്‍ മുറിച്ചുമാറ്റി. സിവില്‍ പൊലീസ് ഓഫീസര്‍മാരായ വലിയപറമ്പ് സ്വദേശി സൂരജ്(32), കുന്നുംകൈ സ്വദേശി അലോഷ്യസ്(39) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ടെത്തിയ കാര്‍ രണ്ടു പൊലീസുകാരെയും ഇടിച്ചു തെറിപ്പിച്ച ശേഷം പൊലീസ് വാഹനത്തിലും ഇടിച്ചിരുന്നു. ഇരുവാഹനങ്ങള്‍ക്കും ഇടയില്‍പെട്ട് പൊലീസുകാരുടെ കാലിന് പരിക്കേറ്റു. പൊലീസുകാരെ ഉടന്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച നടന്ന ശസ്ത്രക്രിയില്‍ …

ലഹരിമരുന്ന് സംഘത്തിന് രഹസ്യവിവരങ്ങൾ ചോർത്തി നൽകി: ഫ്ലോറിഡയിലെ മുൻ പ്രൊബേഷൻ ഓഫീസർ അറസ്റ്റിൽ

പി പി ചെറിയാൻ ഫ്ലോറിഡ : ലഹരിമരുന്ന് സംഘത്തിന് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ കേസിൽ ഫ്ലോറിഡയിലെ മുൻ പ്രൊബേഷൻ ഓഫീസർ ക്രിസ്റ്റൽ ലോസൺ (32) അറസ്റ്റിൽ. 113 ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെട്ട ഇവർക്ക് കുറ്റം തെളിയിക്കപ്പെട്ടാൽ പരമാവധി 565 വർഷം വരെ തടവുശിക്ഷ ലഭിക്കാം. 2022-ൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിട്ടും ഇവരുടെ ഔദ്യോഗിക ഡാറ്റാബേസ് ലോഗിൻ വിവരങ്ങൾ അധികൃതർ റദ്ദാക്കിയിരുന്നില്ല. ഈ സുരക്ഷാവീഴ്ച മുതലാക്കി 2026 ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ 106 തവണയാണ് ക്രിസ്റ്റൽ …

ഹോം സ്‌റ്റേയില്‍ പൊലീസ് റെയ്ഡ്; 33.81 ഗ്രാം എം ഡി എം എയുമായി യുവതി ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍

മംഗ്‌ളൂരു: മല്‍പ്പയിലെ ഹോം സ്‌റ്റേയില്‍ പൊലീസ് റെയ്ഡ്. 33.81 ഗ്രാം എം ഡി എം എയുമായി യുവതി ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍. ഉഡുപ്പി സ്വദേശികളായ എഫ് നാസില്‍ (31), മുഹമ്മദ് അസ്‌റുദ്ദീന്‍ (41), മുഹമ്മദ് അഫ്‌നാന്‍ (19), വിഘ്‌നേഷ് (35), ബസവരാജ് (35), ധന്‍വിത്ത് ഋക്ഷിത്ത് (36), ഗീതാജ്ഞലി (41) എന്നിവരെയാണ് മല്‍പ്പെ പൊലീസ് ഇന്‍സ്‌പെക്ടര്‍ രാമചന്ദ്രനായികും സംഘവും അറസ്റ്റു ചെയ്തത്.മല്‍പ്പയില്‍ പ്രവര്‍ത്തിക്കുന്ന ഹോംസ്‌റ്റേ സ്ഥാപനത്തില്‍ മയക്കുമരുന്ന് ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് …

ബെള്ളൂരില്‍ കാട്ടുപോത്തുകള്‍ കൂട്ടത്തോടെ കൃഷിയിടത്തില്‍; സോളാര്‍ വേലി നോക്കുകുത്തി

കാസര്‍കോട്: മലയോര പഞ്ചായത്തായ ബെള്ളൂർ, കുളദപ്പാറയില്‍ കാട്ടുപോത്തുകള്‍ കൂട്ടത്തോടെ കൃഷിയിടത്തിലിറങ്ങി. വീരമൂലയിലെ സൂര്യനാരായണഭട്ടിന്റെ തോട്ടത്തിലാണ് പത്തിലേറെ കാട്ടുപോത്തുകള്‍ എത്തിയത്.കാട്ടുപോത്തുകളും ആനകളും സ്ഥിരമായി എത്തുന്ന പ്രദേശമാണ് കുളദപ്പാറ. ഇത് കര്‍ഷകര്‍ക്ക് വലിയ ദുരിതം ഉണ്ടാക്കിയിരുന്നു.കർഷകരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ഒന്‍പത് കിലോമീറ്റര്‍ ദൂരത്തില്‍ സോളാര്‍ വേലി നിര്‍മ്മിച്ചിരുന്നു. എന്നാല്‍ മതിയായ അറ്റകുറ്റപ്പണികളോ, മതിയായ പരിചരണമോ ഇല്ലാതിരുന്നതിനാല്‍ വേലി ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ല. ഇതാണ് കാട്ടുപോത്തുകള്‍ ഉള്‍പ്പെയെടുള്ള വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാന്‍ ഇടയാക്കുന്നതെന്നു കര്‍ഷകര്‍ പറയുന്നു.

17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; സിപിഎം പ്രവര്‍ത്തകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

പയ്യന്നൂര്‍: പെരിങ്ങോത്ത് സിപിഎം പ്രവര്‍ത്തകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. കാങ്കോല്‍ ആലക്കാട് സ്വദേശി ഹരീഷ് നെല്ലൂര്‍ ആണ് പെരിങ്ങോം പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. 17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ദിവസങ്ങള്‍ക്ക് മുമ്പ് പെരിങ്ങോം പൊലിസ് സ്റ്റേഷഷന്‍ പരിധിയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ മാതാപിതാക്കളില്ലാത്ത സമയത്ത് എത്തി കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വച്ചതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. പിന്നീട് മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.ഐ കെ ഖദീജയുടെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടി.

എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കെബി ഗണേഷ് കുമാര്‍ പുറത്ത്

തിരുവനന്തപുരം: എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കെ.ബി ഗണേഷ്‌കുമാറിനെ ഒഴിവാക്കി. ഒമ്പതംഗ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നാണ് ഗണേഷ് കുമാറിനെ ഒഴിവാക്കിയത്. ഇതിന് പകരം ബി.ആര്‍.കെ ബാബുവിനെ ഉള്‍പ്പെടുത്തി. ഡയരക്ടര്‍ ബോര്‍ഡിലെ 9 അംഗങ്ങളുടെയും കാലവധി പൂര്‍ത്തിയായപ്പോള്‍ ഗണേഷ് ഒഴികെ മറ്റു എട്ട് അംഗങ്ങള്‍ക്കും അംഗത്വം പുതുക്കി നല്‍കിയിരുന്നു. നേതൃത്വവുമായി ഇടഞ്ഞിരുന്ന ഗണേഷ് കുമാര്‍ അടുത്തിടെ അനുനയ ചര്‍ച്ചയ്ക്ക് ഒരുങ്ങിയിരുന്നു. ‘പത്മ കഫെ’ നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയനില്‍ വലിയ വിവാദത്തിന് …

ആരിക്കാടി മുന്‍ ടോള്‍ പ്ലാസയില്‍ അപകടം പതിവായി; വാനിനു പിന്നില്‍ കാറിടിച്ച് 4 പേര്‍ക്ക് പരിക്ക്

കാസര്‍കോട്: കുമ്പള, ദേശീയപാതയിലെ മുന്‍ ആരിക്കാടി ടോള്‍ പ്ലാസയില്‍ അപകടം പതിവായി. ഇതിനകം ഒന്‍പതു അപകടങ്ങള്‍ ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഏഴരമണിയോടെ മംഗ്‌ളൂരു ഭാഗത്തുനിന്ന് കാസർകോട് ഭാഗത്തേക്ക് വരി കയായിരുന്ന വാനിനു പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.നേരത്തെ ആരിക്കാടിയില്‍ ടോള്‍ പ്ലാസ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് സ്ഥാപിച്ച ഹംപ് നീക്കം ചെയ്യാത്തതാണ് ഇത്തരത്തിലുള്ള അപകടത്തിനു ഇടയാക്കുന്നതെന്നു വാഹന യാത്രക്കാര്‍ പറയുന്നു. ഹംപ് ഉണ്ടെന്ന് അറിയാതെ എത്തുന്ന വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്കിടുന്ന …

കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ ശല്യം ചെയ്തു; ഇറങ്ങിയോടിയ യുവാവിനെ ഓടിച്ചിട്ടു പിടികൂടി

കൊല്ലം: കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. യുവതി വിവരമറിയിച്ചതിനെ തുടര്‍ന്ന് ബസ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. സംഭവത്തില്‍ തിരുവനന്തപുകം, കഠിനംകുളം സ്വദേശി ആന്റണി തോമസി (28)നെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തു. ഇന്ന് (ശനി) പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. ബസ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച സമയത്ത് ഇറങ്ങിയോടിയ ആന്റണി തോമസിനെ യാത്രക്കാര്‍ പിന്തുടര്‍ന്ന് പിടികൂടിയാണ് പൊലീസിനെ ഏല്‍പ്പിച്ചത്.കഴിഞ്ഞ ദിവസമുണ്ടായ സമാനമായ മറ്റൊരു സംഭവത്തില്‍ മൈലക്കാട് സ്വദേശി സുനില്‍ കുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. …

പനയാല്‍, പെരുന്തട്ടയിലെ രാഘവന്‍ അന്തരിച്ചു

കാസര്‍കോട്: പനയാല്‍, പെരുന്തട്ട, പടിവാതുക്കാലിലെ രാഘവന്‍ (73)അന്തരിച്ചു.സി പി എം പെരുന്തട്ട ബ്രാഞ്ച് സെക്രട്ടറി, കെ.എസ്.കെ.ടി.യു വില്ലേജ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മാതാവ്: കെ. പാർവ്വതി ഭാര്യ: പരേതയായ ദേവകി. സഹോദരങ്ങള്‍: കസ്തൂരി, ബാലകൃഷ്ണന്‍ ജ്യോത്സ്യര്‍, രവി, അശോകന്‍, കുഞ്ഞിരാമന്‍.

കേരള ഫോക്ലോര്‍ അക്കാദമി ഗുരുപൂജ അവാര്‍ഡ് ജേതാവ് കാര്യങ്കോട് കെ ടി അമ്പാടി അന്തരിച്ചു, മൃതദേഹം പഠന ആവശ്യത്തിന് മെഡിക്കൽ കോളേജിനു കൈമാറും

നീലേശ്വരം: കേരള ഫോക്ലോര്‍ അക്കാദമി ഗുരുപൂജ അവാര്‍ഡ് ജേതാവ് കാര്യങ്കോട് കെ.ടി അമ്പാടി (92) അന്തരിച്ചു. 1958ല്‍ റിപ്പബ്ലിക് ദിനപരേഡില്‍ പൂരക്കളി അവതരിപ്പിച്ച സംഘത്തില്‍ ഇദ്ദേഹം ഉണ്ടായിരുന്നു. പഴയകാല സിപിഎം നേതാവായിരുന്നു. ഭൗതിക ശരീരം പരേതന്റെ ആഗ്രഹപ്രകാരം പരിയാരം മെഡിക്കല്‍ കോളേജിന് കൈമാറും. ഭാര്യമാര്‍: കല്യാണി, മാധവി. മക്കള്‍: സുരേന്ദ്രന്‍ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), മഹേന്ദ്രന്‍ എം(എസ്.ഐ സ്പെഷ്യല്‍ ബ്രാഞ്ച് അമ്പലത്തറ), ബാലാമണി (മയിച്ച), വാസന്തി (തോട്ടുംപുറം), എം സുമതി(സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കാഞ്ഞങ്ങാട് നഗരസഭ), സുജാത …

ബൈക്കിടിച്ച് പരിക്കേറ്റ മൊഗ്രാലിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു

കാസര്‍കോട്: ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സജീവ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. മൊഗ്രാല്‍, തഖ് വ നഗറിലെ കെവി ഹൗസില്‍ കെ.വി അബ്ദുല്‍ഖാദര്‍(78) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാലു ദിവസം മുമ്പ് മൊഗ്രാലില്‍ ഉണ്ടായ അപകടത്തിലാണ് അബ്ദുല്‍ ഖാദറിനു പരിക്കേറ്റത്. നടന്നു പോകുന്നതിനിടയില്‍ അമിത വേഗതയില്‍ എത്തിയ ബൈക്കിടിച്ച് തെറുപ്പിക്കുകയായിരുന്നുവെന്നു പറയുന്നു.ദീര്‍ഘകാലം മസ്‌ക്കറ്റിലായിരുന്നു അബ്ദുല്‍ ഖാദര്‍. ഭാര്യ: ഫാത്തിമ. മക്കള്‍: എംഎ മുഹമ്മദ് മാസ്റ്റര്‍, മുനീര്‍, മുബഷീര്‍, …

വ്യാജ സൗന്ദര്യവർദ്ധക കുത്തിവെയ്പ്പിനെ തുടർന്ന് യുവതി മരിച്ച കേസിൽ കോസ്മെറ്റോളജിസ്റ്റിനു നാല് വർഷം തടവ്

പി പി ചെറിയാൻ കാലിഫോർണിയ : സൗന്ദര്യവർദ്ധക കുത്തിവെയ്പിനെ തുടർന്നു യുവതിയുടെ മരിച്ച കേസിൽ വ്യാജ കോസ്മെറ്റോളജിസ്റ്റിന് നാല് വർഷം തടവ് ശിക്ഷ. കിം കർദാഷിയാന്റെ അപരയായി സോഷ്യൽ മീഡിയയിൽ പ്രശസ്തയായ ഓൺലിഫാൻസ് മോഡൽ ക്രിസ്റ്റീന ഗോർക്കാനി (34) മരിച്ച കേസിലാണ് ഫ്ലോറിഡ സ്വദേശിനിയായ വിവിയൻ ഗോമസിന് (50) കാലിഫോർണിയ കോടതി ശിക്ഷ വിധിച്ചത്. 2023 ഏപ്രിലിൽ ഒരു ഹോട്ടൽ മുറിയിൽ വെച്ചാണ് ലൈസൻസില്ലാത്ത വിവിയൻ, ക്രിസ്റ്റീനയ്ക്ക് അനധികൃത സിലിക്കൺ കുത്തിവെയ്പ്പ് നടത്തിയത്. ഇതിന് തൊട്ടുപിന്നാലെ ശ്വാസതടസ്സവും …

അപ്പൻ തന്ന സമ്മാനവും പിതാവ് തരുന്ന നല്ല ദാനങ്ങളും

ബാബു പി. സൈമൺ, ഡാളസ് നമ്മുടെ ജീവിതത്തിൽ നാം കടന്നുപോകുന്ന ഓരോ കൊച്ചു അനുഭവങ്ങൾക്കും പിന്നിൽ ദൈവത്തിന്റെ വലിയൊരു ഉദ്ദേശ്യം ഒളിഞ്ഞിരിപ്പുണ്ട്. കുട്ടിക്കാലത്തെ നിഷ്കളങ്കമായ ആഗ്രഹങ്ങളും, അവ സാധിച്ചുകിട്ടുമ്പോഴുള്ള സന്തോഷവും, പിന്നീട് അതിൽ നിന്നുണ്ടാകുന്ന നിരാശകളും ഒടുവിൽ നമ്മെ എത്തിക്കുന്നത് വലിയൊരു ജീവിതസത്യത്തിലേക്കാണ്. ജൂൺ മാസത്തിലെ കനത്ത ഇടവപ്പാതിയിൽ ജനലരികിൽ നിന്ന് മഴ നോക്കിനിന്നിരുന്ന ആ കുട്ടിക്കാലം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. വലിയ കുട ചൂടിയും തിളങ്ങുന്ന റെയിൻകോട്ട് ധരിച്ചും സ്കൂളിലേക്ക് പോകുന്ന കൂട്ടുകാരെ കാണുമ്പോൾ …

മകന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ നിന്നു തെറിച്ച് വീണ് മാതാവിന് ദാരുണാന്ത്യം; അപകടം കുമ്പള, ദേവിനഗറില്‍

കാസര്‍കോട്: മകന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ നിന്നു തെറിച്ചു വീണു മാതാവിനു ദാരുണാന്ത്യം. കുമ്പള, സുനാമി കോളനിയിലെ മൊയ്തീന്‍ കുഞ്ഞിയുടെ ഭാര്യ ആത്തിക്ക (48)യാണ് മരിച്ചത്. സ്‌കൂട്ടറോടിച്ചിരുന്ന മകന്‍ മുബാറക് (19) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഏഴരമണിയോടെ കുമ്പള ദേശീയ പാതയിലെ ദേവിനഗര്‍ സര്‍വ്വീസ് റോഡിലാണ് അപകടമുണ്ടായത്. മുബാറക് ഓടിച്ചിരുന്ന സ്‌കൂട്ടറിലെ പിന്‍സീറ്റില്‍ യാത്ര ചെയ്യുകയായിരുന്നു ആത്തിക്ക. അപകടത്തില്‍ കുമ്പള പൊലീസ് കേസെടുത്തു. മറ്റുമക്കള്‍: ഹസീന, ഹന്നത്ത്. മരുമക്കള്‍: കബീര്‍, സഫ്‌വാന്‍.

നോർത്ത് ടെക്സസിൽ കൊടുങ്കാറ്റും പ്രളയവും: നാൽപ്പതിനായിരത്തിലേറെ പേർ ഇരുട്ടിൽ; ഡി.എഫ്.ഡബ്ല്യു, ലവ് ഫീൽഡ് വിമാനത്താവളങ്ങളിൽ 400-ലധികം സർവീസുകൾ റദ്ദാക്കി!

പി പി ചെറിയാൻ ഡാളസ്: യുഎസിൽ ജൂൺടീൻത് ആഘോഷങ്ങൾ പുരോഗമിക്കുന്നതിനിടെ നോർത്ത് ടെക്സസ് മേഖലയെ തകിടം മറിച്ച് ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റും പെട്ടെന്നുള്ള വെള്ളപ്പൊക്കവുംപ്രകടമായതിനെ തുടർന്ന് മേഖലയിലെ നാൽപ്പതിനായിരത്തിലധികം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതിവിതരണം തടസ്സപ്പെട്ടു. വ്യോമഗതാഗതത്തെയും കൊടുങ്കാറ്റ് സാരമായി ബാധിച്ചു. ഡാളസ്-ഫോർട്ട് വർത്ത് ഇന്റർനാഷണൽ എയർപോർട്ട്, ഡാളസ് ലവ് ഫീൽഡ് എന്നീ പ്രധാന വിമാനത്താവളങ്ങളിലായി എണ്ണൂറിലധികം സർവീസുകൾ വൈകുകയും, നാനൂറിലധികം വിമാന സർവീസുകൾ പൂർണ്ണമായി റദ്ദാക്കുകയും ചെയ്തു. പതിനായിരക്കണക്കിന് യാത്രക്കാരാണ് ഇതോടെ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. പവർ കട്ട്: …

മുഖ്യമന്ത്രി അവതരിപ്പിച്ചത് കാസർകോടിന് നേട്ടം നൽകിയ ബഡ്ജറ്റ്; കല്ലട്ര മാഹിൻ എംഎൽഎ

തിരുവനന്തപുരം: മുഖ്യ മന്ത്രി വിഡി സതീശൻ അവതരിപ്പിച്ച ബഡ്ജറ്റ് കാസർകോട് ജില്ലക്ക് നേട്ടമാണ് സമ്മാനിച്ചതെന്ന് യുഡിഎഫ്.ജില്ലാ ചെയർമാൻ കൂടിയായ കല്ലട മാഹിൻ എംഎൽഎ പ്രതികരിച്ചു. ജില്ലയുടെ ആരോഗ്യ മേഖലക്ക് വലിയ നാഴിക കല്ലാവുന്ന കാസർകോട് മെഡിക്കൽ കോളേജും, എൻഡോസൾഫാൻ ദുരിത ബാധിതരും മുഖ്യ മന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗത്തിൽ ഇടം പിടിച്ചത് ഏറെ ആശാവാഹവും പ്രതീക്ഷക്ക് വക നൽകുന്നതുമാണ്. കാസർകോട്ടെ സാധാരണ ക്കാരായ ജനങ്ങൾ പ്രതീക്ഷ യർപ്പിച്ച കര്യങ്ങളായിരുന്നു ഇവ രണ്ടുമെന്നും ഈ രണ്ട് മേഖലയും കഴിഞ്ഞ പത്തു …

നീലേശ്വരത്ത് നിന്നും രണ്ട് വിദ്യാർത്ഥികളെ കാണാതായി; പൊലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട്: നീലേശ്വരത്ത് നിന്നും രണ്ട് വിദ്യാർത്ഥികളെ കാണാതായി. കോട്ടപ്പുറം ഇടത്തറ ജുമാ മസ്‌ജിദ് ദർസിൽ താമസിച്ച് ഈ അദ്ധ്യയന വർഷം മുതൽ കോട്ടപ്പുറം സ്കൂളിൽ പഠിക്കുന്ന അൽ അമീൻ(13), മുഹമ്മദ് അമീൻ(13) എന്നീ കുട്ടികളെയാണ് കാണാതായത്. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് ഇവർ. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ഇവരെ കാണാതായത്. മറ്റു കുട്ടികളോട് നാട്ടിൽ പോകുന്നു എന്നറിയിച്ചാണ് ഇവർ നാടുവിട്ടതെന്നാണ് വിവരം. വൈകിട്ട് 7 മണിയോടെ തിരിച്ച് എത്താത്തതിനെ തുടർന്നാണ് പൊലീസിൽ വിവരം അറിയിച്ചത്.കണ്ടുകിട്ടുന്നവർ നീലേശ്വരം ജനമൈത്രി …

ഏറെകാലത്തെ പ്രണയം; അകന്നതോടെ പക, ബസ്സ്റ്റാൻഡിൽ വച്ചുള്ള ക്രൂരമർദ്ദനത്തിന് പിന്നാലെ ആത്മഹത്യ, കോളേജ് അധ്യാപികയുടെ മരണത്തിൽ ഒളിവിൽ പോയ ആൺസുഹൃത്ത് ശരത്ത് അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂർ സർവകലാശാല ​ഗസ്റ്റ് അധ്യാപിക പാനൂർ സ്വദേശി ആദിത്യ അനിൽകുമാർ (28) ജീവനൊടുക്കിയ സംഭവത്തില്‍ ആൺസുഹൃത്ത് അറസ്റ്റിൽ. കണ്ണൂർ മനേക്കര സ്വദേശിയായ കാമുകന്‍ ശരണി(34)നെയാണ് പാനൂർ പൊലീസ് പിടികൂടിയത്. ആദിത്യയുടെ മാതാവ് ഉദയയുടെ പരാതിയിൽ പാനൂർ പൊലീസ് ശരണിനെതിരെ കേസെടുത്തിരുന്നു. ജൂണ്‍ എട്ടിന് തലശ്ശേരി പഴയ ബസ്സ്റ്റാൻഡിൽ വച്ച് ശരണ്‍ മര്‍ദിച്ചെന്നും അതിന്റെ മനോവിഷമത്തിലാണ് ആദിത്യ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. കഴിഞ്ഞ ഞായറാഴ്ച വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ആദിത്യ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ …