ഉളിയത്തടുക്ക ജി.ഡബ്ല്യു.എൽ.പി സ്കൂൾ യു.പി ആക്കണം: മന്ത്രിക്ക് നിവേദനം

തിരുവനന്തപുരം:മധൂർ ഉളിയത്തടുക്കയിൽ നൂറ്റാണ്ടു പഴക്കമുള്ള ജി.ഡബ്ല്യു.എൽ.പി സ്കൂൾ യു.പി സ്കൂളായി ഉയർത്തണമെന്ന് മധൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനു ഇത് സംബന്ധിച്ചു മു സ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഹാരിസ് ചൂരി പഞ്ചായത്ത്കമ്മിറ്റി പ്രസിഡണ്ട് ഷംസുദ്ദീൻ, ട്രഷറർ ഹബീബ് , മുഹമ്മദ് കുഞ്ഞി , കരീം ബാവ, ഹനീഫ് അറന്തോട്, ബഷീർ മീപുഗിരി, യു.എ. അലി, ലത്തീഫ് എൻ.എ എന്നിവർ തിരുവനന്തപുരത്തു നിവേദനം നൽകി .
500-ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണിത് . പാവപ്പെട്ടവരും പിന്നോക്കാരുമായ കുട്ടികൾ കൂടുതലായി ആശ്രയിക്കുന്ന സ്ഥാപനം. പഞ്ചായത്തിന്റെ എല്ലാ ഭാഗത്തുനിന്നും യാത്രാസൗകര്യവും സ്ഥലസൗകര്യവും ഉള്ളതിനാൽ യു.പി ആയി ഉയർത്തുന്നത് ഈ മേഖലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനു വഴിവയ്ക്കുമെന്നു നിവേദനത്തിൽ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page