പയ്യന്നൂര്‍: പതിനാറുകാരിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളൂര്‍ കണ്ടോത്ത് വീവണ്‍ ക്ലബ്ബിന് സമീപത്തെ വൈഗ അനില്‍കുമാര്‍ (16)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് പെണ്‍കുട്ടിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ചു. ഓട്ടോ ഡ്രൈവര്‍ അനില്‍കുമാര്‍ കണ്ണാടയുടെയും മധുജയുടെയും മകളാണ്. സഹോദരി: വജ്ര.







