ഓംലറ്റ് കഴിക്കാന്‍ വരട്ടെ, ഇന്നത്തെ മുട്ടയുടെ വില അറിയുമോ? മീനുകള്‍ക്ക് പിന്നാലെ കോഴിമുട്ടയ്ക്ക് റെക്കോഡ് വില

കാസര്‍കോട്: മീനുകള്‍ക്കു വില വര്‍ധിച്ചതിനെ പിന്നാലെ സംസ്ഥാനത്ത് കോഴിമുട്ടയ്ക്ക് റെക്കോഡ് വില. ആറുരൂപയുണ്ടായിരുന്ന കോഴിമുട്ടയ്ക്ക് ഇന്ന് എട്ടുരൂപയാണ് വിപണിയില്‍ വില. ദക്ഷിണേന്ത്യയിലെ പ്രധാന ഉത്പാദനകേന്ദ്രമായ നാമക്കലില്‍ നിന്നാണ് സംസ്ഥാനത്ത് പ്രധാനമായും കോഴിമുട്ടയെത്തുന്നത്. നാമക്കലില്‍ കോഴിമുട്ടയ്ക്ക് റെക്കോഡ് വിലയായി. വെള്ളിയാഴ്ച മുട്ടയ്ക്ക് 6.45 രൂപയാണ് മൊത്തവില രേഖപ്പെടുത്തിയത്. ചില്ലറ വില എട്ടുരൂപവരെയായി. കഴിഞ്ഞവര്‍ഷം ഇതേദിവസം 5.40 രൂപയായിരുന്നു വില. കഴിഞ്ഞ ഡിസംബറില്‍ 6.40 രൂപയായതാണ് ഇതുവരെയുള്ളതിലെ ഉയര്‍ന്ന വിലയായി കണക്കാക്കിയിരുന്നത്.
മലയാളികളുടെ പ്രിയ വിഭവമായ ഓംലെറ്റ് ബുള്‍സൈ എന്നിവയുടെ വില കൂടാനും മുട്ടവില കാരണമാകും. സിംഗിള്‍ ഓംലറ്റിന് 15 മുതല്‍ 20 രൂപവരെയാണ് തട്ടുകടകളില്‍ വില. ഇത് 30 രൂപയാകാനും സാധ്യത തെളിഞ്ഞു. മീനുകള്‍ക്കും ഇറച്ചികള്‍ക്കും വില വര്‍ധിച്ചതോടെ മുട്ടകള്‍ക്ക് ആവശ്യക്കാരേറി. ആഭ്യന്തര വിപണിയില്‍ ആവശ്യക്കാരേറിയതും ഉത്പാദനത്തില്‍ ചെറിയ കുറവുണ്ടായതുമാണ് ഇങ്ങനെ വില ഉയരാന്‍ കാരണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
`ഇതുവരെ ഹൗസ്ബോട്ടിൽ ഉല്ലാസയാത്ര പോയിട്ടില്ലെന്ന് ഒരു അമ്മ’, ജില്ലാ കളക്ടർ സ്ഥാനമൊഴിഞ്ഞയുടൻ അവരുടെ ആഗ്രഹം നടത്തിക്കൊടുത്ത് അർജുൻ പാണ്ഡ്യൻ; വൃദ്ധസദനത്തിലെ 25 അന്തേവാസികൾക്കൊപ്പം ഒരു ഉല്ലാസ യാത്ര
Scroll to top

You cannot copy content of this page