കെ. എം. സി. സി. കാരുണ്യത്തിന്റെ വിസ്മയ തീരം: എ കെ എം അഷ്‌റഫ്‌ എം എൽ എ

മഞ്ചേശ്വരം : പ്രവാസ ലോകത്ത് പ്രയാസപ്പെടുമ്പോഴും നാടിന് വേണ്ടി സ്വയം സമർപ്പിത കാരുണ്യ പ്രവർത്തങ്ങൾ നടത്തുന്ന കെ എം സി സി വലിയ വിസ്മയമാണെന്ന് എ കെ. എം. അഷ്‌റഫ്‌ എം എൽ എ. പറഞ്ഞു.
അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം. സി. സി സംഘടിപ്പിച്ച “ലീഡേർസ് മീറ്റ് ”ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം കെ അസീസ് പെർമുദേ അധ്യക്ഷത വഹിച്ചു. ലീഗ് മണ്ഡലം പ്രസിഡന്റ്‌ അസീസ് മരിക്കെ , ബ്ലോക്ക് പ്രസിഡന്റ്‌ സൈഫുള്ളാ തങ്ങൾ , സെഡ് എ മൊഗ്രാൽ ,അസീം
മണിമുണ്ട, ഖാലിദ്
ബംബ്രാണ, തുടങ്ങിയവർ പ്രസംഗിച്ചു. കെ എം സി സി ഉപഹാരം ഭാരവാഹികൾ എം എൽ എ ക്കു സമ്മാനിച്ചു . നിസാർ ഹൊ സ്സങ്കടി, ഇബ്രാഹിം ഖലീൽ ,ഇബ്രാഹിം ജാറം , ഷെരിഫ് ഉറുമി, ഹമീദ് കക്കളം , അബ്ദുൽ ലത്തീഫ് അക്കരെ , ദർവേശ് ആരിക്കാടി, അബൂബക്കർ ഹാജി ബായാർ, ഹനീഫ് പാവൂർ,ഇബ്രാഹിം ആരിക്കാടി,ഇക്ബാൽ പള്ളം സംബന്ധിച്ചു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page