കാസര്‍കോട്: മാവുങ്കാല്‍ മൂലകണ്ടം സ്വദേശിയായ യുവാവ് കോഴിക്കോട്ടെ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. മൂലക്കണ്ടത്തെ വ്യാപാരി കുഞ്ഞിരാമന്റെയും ലക്ഷ്മിയുടെയും മകന്‍ രൂപേഷ് (33) ആണ് മരിച്ചത്. മെഡിക്കല്‍ റപ്രസെന്റേറ്റീവായിരുന്നു. വെള്ളിയാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ശനിയാഴ്ച വൈകുന്നേരം നാട്ടിലെത്തിക്കും. രാത്രി 10 മണിക്ക് മൂലക്കണ്ടത്തെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. യുവാവിന്റെ ആകസ്മിക മരണം വീട്ടുകാരെയും സുഹൃത്തുക്കളെയും ദുഖത്തിലാഴ്ത്തി. ഭാര്യ: സ്‌നേഹ(ഉദയനഗര്‍). സഹോദരങ്ങള്‍: രമ്യ (സിവില്‍ പൊലീസ് ഓഫീസര്‍ കാസര്‍കോട്), ശ്രീഹരി(തപാല്‍വകുപ്പ്).






