തിരുവനന്തപുരം: മമ്മൂട്ടിയുടെ മാസ്സ് ഡയലോഗ് ജനപ്രിയവും പ്രശസ്തവുമാക്കിയ വൺ സിനിമയുടെ ക്‌ളൈമാക്സിൽ മമ്മുട്ടിയുടെ ഒരു കിടിലൻ ഡയലോഗുണ്ട് . മമ്മൂട്ടി ഈ ചിത്രത്തിൽ മുഖ്യമന്ത്രിയായ കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രമായാണ് അഭിനയിച്ചത്. സന്തോഷ് വിശ്വനാഥിന്റെ വൺ സിനിമയിലെ നിയമസഭയ്ക്കകത്തുവച്ചു ചിത്രീകരിച്ച ക്ലൈമാക്സ് രംഗത്തിൽ മമ്മുട്ടിയുടെ ഒരു ഡയലോഗുണ്ട് – “ജനങ്ങളുടെ ദയ കൊണ്ടാണ് നമ്മൾ അധികാരത്തിന്റെ കോണി കയറി വന്നത്.നമ്മുടെ ഇരിപ്പിടത്തിന് മുകളിലായി സാധാരണക്കാർക്കുള്ള സ്ഥലമാണ്, നിയമസഭയ്ക്കകത്തെ ഗാലറി.എന്നിട്ടും അവർക്ക് എന്തെങ്കിലും വായ തുറന്ന് പറയാനും, ചോദിക്കാനുമുള്ള അവകാശമുണ്ടോ..? നമുക്ക് എല്ലാം തരുന്നത് അവരാണ്.നാം ഇട്ടിരിക്കുന്ന വസ്ത്രം, സഞ്ചരിക്കുന്ന വാഹനം, താമസിക്കാനുള്ള വീട് അങ്ങനെ എല്ലാം എല്ലാം. അവരാണ് നമ്മുടെ രാജാക്കന്മാർ.നമ്മളെ കാണുമ്പോൾ അവരല്ല എഴുന്നേറ്റു നിൽക്കേണ്ടത്,അവരെ കാണുമ്പോൾ നമ്മളാണ് എഴുന്നേറ്റ് നിൽക്കേണ്ടത്.ഇവിടെ എവിടെയാണ് സാർ ജനാധിപത്യം ? ജനങ്ങളെ ഭരിക്കാനല്ല, ജനാധിപത്യ സർക്കാർ.മറിച്ച് ജനങ്ങൾക്ക് വേണ്ടി ഭരിക്കാനാണ് സർക്കാർ വേണ്ടത്.അവരോട് കുറച്ചെങ്കിലും നന്ദി കാണിക്കേണ്ടേ,സർ ” – ഇതായിരുന്നു ആ സിനിമയിലെ അവസാന ക്ലൈമാക്സ് ഡയലോഗ് .
ഈ ഡയലോഗ് ഇപ്പോൾ പ്രാവർത്തികമാക്കാനൊരുങ്ങുകയാണ് കേരള നിയമസഭ എന്നാണ് സൂചന.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് പുറമെ അവരെ തെരഞ്ഞെടുത്തയ ക്കുന്ന ജനങ്ങൾക്കും നിയമസഭയിൽ പങ്കാളിത്തം നൽകുന്ന രീതിയിൽ ചില തീരുമാനങ്ങൾ താമസിയാതെ കൈക്കൊള്ളുമെന്ന് ഒരു പൊതു പരിപാടിയിൽ സംബന്ധിക്കവേ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.ജനങ്ങൾക്ക് കൂടി ചോദ്യം ചോദിക്കാനുള്ള അവകാശം ചില വിദേശ ജനപ്രതിനിധി സഭകളിൽ ഉണ്ടെന്നും തിരുവഞ്ചൂർ സൂചിപ്പിച്ചിരുന്നു.
ഇക്കാര്യത്തിൽ മമ്മൂട്ടിക്ക് കൈയ്യടി നേടിക്കൊടുത്ത ചിത്രമായിരുന്നു വൺ. അതാണ് ഇപ്പോൾ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അഭിപ്രായപ്രകടനത്തോടെ ചർച്ചയാവുന്നത് .







