നീലേശ്വരം : പ്രകൃതിയുടെ പ്രതിഭാസങ്ങൾക്ക് മുന്നിൽ മനുഷ്യൻ നിസ്സാരനാണെന്നും പ്രകൃതിയെ സംരക്ഷിക്കുകയല്ല പ്രകൃതിയെ ആരാധിക്കുകയാണ് ഭാരതം ലോകത്തിന് കാണിച്ച മാതൃകയെന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി പറഞ്ഞു. കടിഞ്ഞിമൂലയിൽ കണ്ടൽ നഴ്സറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.കണ്ടൽ വനങ്ങളുടെ പ്രസക്തി കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കേരളം ചർച്ച ചെയ്യുകയാണ്. ജൈവ വൈവിധ്യങ്ങളുടെ കലവറയായ കണ്ടൽ വനങ്ങൾ തീരസംരക്ഷണത്തിനും ഉപകരിക്കുമെന്ന് തെളിഞ്ഞതാണ്. ലക്ഷക്കണക്കിന് കണ്ടൽ ചെടികൾ വെച്ച് പിടിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്ത കടിഞ്ഞിമൂലയിലെ പി.വി. ദിവാകരന് എല്ലാ പിന്തുണയും ബിജെപി നൽകുമെന്ന് അശ്വിനി പറഞ്ഞു. ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. വിനയരാജ് പിവി, കെ.വി. അമ്പാടി, പി.ആർ. സുനിൽ, സാഗർ ചാത്തമത്ത്, കെടി കുഞ്ഞികൃഷ്ണൻ, സുകുമാരൻ, പ്രവീൺ , സംഗീത വിജയൻ സംബന്ധിച്ചു.







