ഡി.വൈ.എഫ്.ഐ കാസര്‍കോട് ജില്ലാ സമ്മേളനത്തിന് പടുപ്പില്‍ തുടക്കം; പൊതുസമ്മേളനം നാളെ

കാസര്‍കോട്: ഡിവൈഎഫ്‌ഐ കാസര്‍കോട് ജില്ലാ സമ്മേളനത്തിന് ബേഡകം ബ്ലോക്കിലെ പടുപ്പില്‍ തുടക്കമായി. ശനിയാഴ്ച രാവിലെ ജില്ലാ പ്രസിഡന്റ് ഷാലു മാത്യു പതാക ഉയര്‍ത്തിയതോടെയാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് തുടക്കമായത്. പുഷ്പന്‍ നഗറില്‍ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി വികെ സനോജ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് വി വസീഫ്, എം ഷാജര്‍, രജീഷ് വെള്ളാട്ട്, ഷാലു മാത്യു, കെ സബീഷ്, കെ ആര്‍ അനിഷേദ്യ, എംവി രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ സി ബാലന്‍ സ്വാഗതം പറഞ്ഞു. 12 ബ്ലോക്കുകളില്‍ നിന്നായി 17,3374 അംഗങ്ങളെ പ്രതിനിധീകരിച്ച് 300 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പൊതുസമ്മേളനം നാളെ വൈകീട്ട് 3.30ന് പടുപ്പിലെ ഭാസ്‌കര കുമ്പള നഗറില്‍ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്യും. ആനക്കല്ല് കേന്ദ്രീകരിച്ച് യുവജനറാലി നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page