കാസര്‍കോട്: ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാരനായ യുവാവിനെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കയ്യൂര്‍ കണ്ടേന്‍മൂലയിലെ പി സുകുമാരന്റെ മകന്‍ കെഎം വിപിന്‍കുമാര്‍(32) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ വീട് സമീപത്തെ വെരിക്കന്‍പാറയിലെ ശീമക്കൊന്ന മരത്തില്‍ തൂങ്ങിയ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. വിവരത്തെ തുടര്‍ന്ന് ചീമേനി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഡെലിവറി ഏജന്റായിരുന്നു.






